നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു
Apr 19, 2025 09:32 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം പുറമേരിയിൽ മാനസിക വിഷമത്തിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു. പുറമേരി സ്വദേശി വെങ്ങക്കണ്ടിത്താഴെ കുനിയിൽ ബാലൻ (70) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇവർ താമസിക്കുന്ന വീട്ടിലെ കിണറ്റിലേക്ക് എടുത്തു ചാടിയ വയോധികനെ വടകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബന്ധു സുജീഷിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. മൃതദേഹം വടകര ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌ മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഭാര്യ : ജയശ്രീ സഹോദരങ്ങൾ : ചാത്തു, എടവലത്ത് വീട്ടിൽ ജാനു, ബീന, ജാനു, ശങ്കരൻ

#nadapuram #puramery #suicide

Next TV

Related Stories
Top Stories










Entertainment News