ഇങ്ങെത്തിപ്പോയി.....! എസ്.എസ്.എൽ.സി ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം; ഫലമറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കൂ..

ഇങ്ങെത്തിപ്പോയി.....! എസ്.എസ്.എൽ.സി ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം; ഫലമറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കൂ..
May 8, 2025 10:41 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ (​വെള്ളി) ഉച്ചക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. അതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലുമണി മുതൽ ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലും pareekshabhavan.kerala.gov.in/, keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കുന്നതാണ്. 2964 സെന്ററുകളിലായി 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.

സം​സ്ഥാ​ന​ത്തെ 2964ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ള്‍ഫിെ​ല ഏ​ഴും കേ​ന്ദ്ര​ങ്ങ​ളി​ലാ​യാണ് എ​സ്.​എ​സ്.​എ​ല്‍.​സി/​ ടി.​എ​ച്ച്.​എ​സ്.​എ​ല്‍.​സി/ എ.​എ​ച്ച്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ക​ൾ​ നടത്തിയത്. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ൽ 1,42,298ഉം ​എ​യ്ഡ​ഡി​ൽ 2,55,092 ഉം ​അ​ണ്‍ എ​യ്​​ഡ​ഡി​ൽ 29,631ഉം ​കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​ക്കി​രു​ന്ന​ത്. ഗ​ള്‍ഫി​ൽ 682ഉം ​ല​ക്ഷ​ദ്വീ​പി​ൽ 447ഉം ​പേർ പ​രീ​ക്ഷ എ​ഴു​തി.

sslc exam result website

Next TV

Related Stories
Top Stories










Entertainment News