കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
Apr 18, 2025 09:15 AM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com) റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോ‍ർ‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.



#Accident #Ranni #Chellakkad #KSRTC #bus #car

Next TV

Related Stories
Top Stories










Entertainment News