റാമ്പിലിറങ്ങിയ മത്സ്യ കന്യക; പാപ്പരാസി കള്‍ച്ചര്‍ റിക്രിയേറ്റ് ചെയ്ത് ജാന്‍വി

റാമ്പിലിറങ്ങിയ മത്സ്യ കന്യക; പാപ്പരാസി കള്‍ച്ചര്‍ റിക്രിയേറ്റ് ചെയ്ത് ജാന്‍വി
Mar 31, 2025 11:44 AM | By Athira V

( www.truevisionnews.com) രാഹുല്‍ മിശ്രയുടെ ഏറ്റവും പുതിയ കളക്ഷനിലുള്ള കോര്‍സെറ്റഡ് ഗൗണുമായി റാമ്പ് വാക്ക് ചെയ്‌തെത്തി ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് ലാക്മെ ഫാഷന്‍വീക്കില്‍ ജാന്‍വി കപൂര്‍. ഹൃദയാകൃതിയിലുള്ള നെക്‌ലൈനോടുകൂടിയ ഫിഗര്‍ ഹഗ്ഗിങ് സ്ട്രാപ് ലെസ്സ് ഗൗണാണ് ബോള്‍ഡ് ഇന്‍ ബാന്ധിനിയില്‍ ജാന്‍വി ധരിച്ചെത്തിയത്. തൈ-ഹൈ സ്ലിറ്റാണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത.

ഇന്ത്യന്‍ ബാന്ധ്‌നി പാരമ്പര്യവും ജപ്പാന്റെ ഷിബോരി ടെക്‌നിക്കും ഇഴചേര്‍ന്ന മനോഹരമായ ഡിസൈനാണ് ജാന്‍വി ധരിച്ചെത്തിയത്. ഇരുപാരമ്പര്യങ്ങളും മോഡേണ്‍ എലമെന്റുകളുമായി കോര്‍ത്തിണക്കുകയായിരുന്നു.

ഗൗണിന് മീതെ ഓവര്‍ക്കോട്ട് ധരിച്ചാണ് ജാന്‍വി റാമ്പിലെത്തിയത്. തുടര്‍ന്ന് കോട്ടഴിച്ചുമാറ്റി അവര്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നു. ബോളിവുഡ് താരസുന്ദരികള്‍ നേരിടുന്ന പാപ്പരാസികളുടെ ശല്യവും റാമ്പില്‍ റിക്രിയേറ്റ് ചെയ്തു.

ഒട്ടേറെപ്പേര്‍ ജാന്‍വിയെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ ജാന്‍വിയെ വിമര്‍ശിച്ചവരുമുണ്ട്. ജാന്‍വിയുടെ റാമ്പ് വാക്കും ഗ്രേസും പോരെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഷോസ്‌റ്റോപ്പറായ ജാന്‍വിക്ക് പിന്നാലെ ഗ്രേസോടെ നടക്കുന്ന മോഡലുകളുടെ പകുതി ഗ്രേസ് പോലും ഇവര്‍ക്കില്ലെന്നാണ് ആരോപണം. നെപ്പോട്ടിസത്തിന്റെ മാതൃകയാണ് ഷോയെന്നും ചിലര്‍ കുറ്റപ്പെടുത്തി.







#fish #like #girl #walks #ramp #Janhvi #recreates #paparazzi #culture

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories










Entertainment News