കണ്ണൂരിൽ 49-കാരനെ വെടിവെച്ച് കൊന്ന സംഭവം, തോക്ക് കണ്ടെത്താൻ ശ്രമം; പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും

കണ്ണൂരിൽ 49-കാരനെ വെടിവെച്ച് കൊന്ന സംഭവം, തോക്ക് കണ്ടെത്താൻ ശ്രമം; പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും
Mar 21, 2025 08:11 AM | By VIPIN P V

കണ്ണൂർ : (www.truevisionnews.com) കണ്ണൂർ കൈതപ്രത്ത് നാൽപ്പത്തിയൊമ്പതുകാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും. കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന.

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനും ശ്രമം. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവ മെഡിക്കൽ കോളജിൽ നടക്കും.

വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സന്തോഷിന്റെ മൊഴി. ആക്രമിക്കണമെന്ന് ഉറപ്പിച്ചാണ് തോക്ക് കൈയിൽ കരുതിയെന്നും സന്തോഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്.

നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. രാധാകൃഷ്ണന്റെ ഭാര്യമതാവിനായി നിർമിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു.

കൂടാതെ ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു.

ഇവിടെവെച്ച് നടന്ന തർക്കത്തിനൊടുവിൽ രാധാകൃഷ്ണന് നേർക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു.

കൊലപാതക സമയം പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ നേരത്തെയും നാടൻ തോക്ക് ഉപയോ​ഗിക്കുമായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

#Attempts #gun #Kannur #shooting #death #year #old #accused #Santhosh #questioned #detail #today

Next TV

Related Stories
എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

Jul 12, 2025 05:01 PM

എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും...

Read More >>
മതിൽ ചാടി നീന്തൽ കുളത്തിലെത്തി, കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 12, 2025 04:31 PM

മതിൽ ചാടി നീന്തൽ കുളത്തിലെത്തി, കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

Jul 12, 2025 03:13 PM

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി...

Read More >>
ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

Jul 12, 2025 02:53 PM

ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി...

Read More >>
Top Stories

//Truevisionall