ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു
Jul 12, 2025 02:53 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്. പൊൽപ്പുളളി കൈപ്പക്കോട് സ്വദേശി എൽസി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആൽഫ്രഡ് പാർപ്പിൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റത്. മൂവർക്കും 90 ശതമാനത്തിലധികം പൊളളലേറ്റിരുന്നു. മുതിർന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളുണ്ട്.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എൽസി മാർട്ടിൻ. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറിൽ കയറിയപ്പോഴായിരുന്നു സംഭവം. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും എൽസിയും കിടന്നിരുന്നത്. കാറിന്റെ പിൻവശത്തായിരുന്നു തീ ഉയർന്നത്.

കാർ സ്റ്റാർട്ട് ചെയ്ത ഉടൻ പെട്രോളിന്റെ മണംവന്നുവെന്നും രണ്ടാമത് സ്റ്റാർട്ട് ചെയ്യാൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചതെന്നും കുട്ടി പറഞ്ഞതായി ആംബുലൻസിൽ ഉണ്ടായിരുന്ന അയൽവാസി പറഞ്ഞിരുന്നു. ഏറെ നാളായി ഉപയോഗിക്കാതെ കിടന്ന കാറാണ് പൊട്ടിത്തെറിച്ചത്. എൽസിയുടെ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്.

A four year-old girl who was undergoing treatment for injuries after a car exploded died palakkad

Next TV

Related Stories
എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

Jul 12, 2025 05:01 PM

എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും...

Read More >>
മതിൽ ചാടി നീന്തൽ കുളത്തിലെത്തി, കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 12, 2025 04:31 PM

മതിൽ ചാടി നീന്തൽ കുളത്തിലെത്തി, കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

Jul 12, 2025 03:13 PM

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി...

Read More >>
കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

Jul 12, 2025 01:53 PM

കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ...

Read More >>
Top Stories

//Truevisionall