റെഡ്‌കാർപ്പറ്റിൽ 'പ്രാണ', ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ

റെഡ്‌കാർപ്പറ്റിൽ 'പ്രാണ', ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ
Mar 9, 2025 02:22 PM | By Athira V

( www.truevisionnews.com) കേരളത്തിന്റെ സ്വന്തം ഫാഷൻ ലേബൽ ‘പ്രാണ' മറ്റൊരു അഭിമാന നേട്ടം കുറിച്ചിരിക്കുകയാണ്. ഓസ്കാർ 2025 റെഡ്‌കാർപ്പറ്റിൽ അനന്യ ഷാൻഭാഗ് എന്ന യുവ അഭിനേത്രിക്കാണ് പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ലേബലായ 'പ്രാണ' ഹാൻഡ്ലൂം വേഷം രൂപ കൽപ്പന ചെയ്തത്.

കേരളത്തിന്റെ തനത് കൈത്തറിയിൽ മോഡേൺ ട്വിസ്റ്റ് നൽകികൊണ്ട് 'പ്രാണ' ഇന്ത്യൻ ഫാഷൻ-സിനിമ ലോകത്ത് മാത്രമല്ല, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിലും സുസ്ഥിര സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഹോളിവുഡിലെ ഏറ്റവും വലിയ റെഡ് കാർപറ്റ് ഓസ്കാർ വേദിയിലേക്ക് വിജയകുതിപ്പുമായി മുന്നേറുകയാണ് 'പ്രാണ'. 

പ്രിയങ്ക ചോപ്രയുടെ പിന്തുണയോടെ നിർമിച്ച 'അനൂജ' എന്ന മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിമിൽ കേന്ദ്ര കഥാപാത്രമായ 21കാരിയാണ് അനന്യ ശാൻബാഗ്. അനന്യ ഓസ്കാർ വേദിയിൽ ധരിച്ച 'പ്രാണ' ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

ലോക പ്രസിദ്ധ ഓസ്കാർ വേദിയിൽ അണിയാനായി ഭരതനാട്യം നർത്തകി കൂടിയായ അനന്യക്ക്, നൃത്തത്തിന്റെ ലാവണ്യവും ആധുനികതയും കോർത്തിണക്കി കൊണ്ട് മനോഹരമായ ഒരു ലുക്കാണ് പൂർണ്ണിമയും അവരുടെ ടീമും രൂപപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ, പൂർണ്ണിമയുടെ ഈ ഡിസൈനുകൾക്ക് സമ്പൂർണ്ണത നൽകാൻ പ്രശസ്ത ജ്വല്ലറി ഡിസൈനർ കാവ്യ പൊത് ലൂരിയും ചേർന്ന്, ഭരനാട്യം ഡീറ്റെയിലിങ്ങോടെ സൃഷ്‌ടിച്ച ആഭരണം ഈ ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നു.

പ്രശസ്ത അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും വേണ്ടിയും 'പ്രാണ' ഡിസൈൻ ചെയ്ത വസ്ത്രങ്ങളൊക്കെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. 2024 കാൻസ് ഫിലിം ഫെസ്റ്റിവൽ വേദിയിലും 2022 ലോകാർന്നോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിലും ദിവ്യ പ്രഭ ധരിച്ചതും, 2019 വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിമിഷ സജയൻ ധരിച്ചതും, 2019 ടോർറോണ്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗീതു മോഹൻദാസും ശാന്തി ബാലചന്ദ്രൻ ധരിച്ചതും, 2019 മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ ഗ്രാൻഡ് ഓപ്പണിങ്ങിൽ പാർവതി തിരുവോത്ത് ധരിച്ചതുമൊക്കെ 'പ്രാണ'യുടെ സിഗ്നചർ വസ്ത്രങ്ങളായിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ചതും ഏറെ പ്രശംസ നേടിയതുമാണ്.

കൈത്തറിയും ആധുനിക ഫാഷനും ചേർത്ത് സിഗ്നചർ ഡിസൈനുകൾ അതിന്റെ ഭംഗിക്ക് ഒട്ടുംകുറവ് വരാത്ത രീതിയിൽ നിർമ്മിച്ചെടുക്കുക എന്നതും പ്രാണയുടെ മൂല്യങ്ങളിൽ ഒന്നായിരുന്നു. അനന്യക്കായി ഡിസൈൻ ചെയ്ത വസ്ത്രം ആ ലിസ്റ്റിൽ പുതിയൊരു ഇടംകൂടി നേടിയിരിക്കുകയാണ്.

ഇത് വെറും ഒരു ഫാഷൻ സ്റ്റേറ്റ്മെന്റല്ല മറിച്ച് പാരമ്പര്യത്തിന്റെ സൗന്ദര്യവും കൈത്തറി കലയുടെ മഹത്വവും ആഗോള വേദിയിലെത്തിക്കാനുള്ള ഒരു മുന്നേറ്റം കൂടിയാണിത്.

കാലം മാറിയാലും കൈത്തറിയുടെ ഒറിജിനാലിറ്റിയും സൗന്ദര്യവും നിലനിർത്തേണ്ടതുണ്ട്. അതിലേക്കുള്ള ചെറിയ ഒരു ചുവടുവെപ്പാണ് അനന്യ ഷാൻബാഗിനെ ഈ ഓസ്കാർ ലുക്ക്.






#prana #oscars #red #carpet #showcasing #glory #kerala #handlooms #world

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories