ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകി ധനമന്ത്രി

ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകി ധനമന്ത്രി
Feb 19, 2025 12:40 PM | By VIPIN P V

വയനാട്‌: (www.truevisionnews.com) വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമ്മിതി.

കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും.

ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്.

വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞവർഷം ജൂലൈ 30 നാണ്‌ ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്‌.

#new #bridge #Churalmala #built #greaterstrength #crore #project #approved #FinanceMinister

Next TV

Related Stories
സമരങ്ങൾക്ക് 'ഒടുക്കം'; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Jul 13, 2025 01:47 PM

സമരങ്ങൾക്ക് 'ഒടുക്കം'; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക്...

Read More >>
മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 13, 2025 01:31 PM

മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...

Read More >>
നോവ് ഉണങ്ങാതെ ..... ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍ എല്‍സി

Jul 13, 2025 12:34 PM

നോവ് ഉണങ്ങാതെ ..... ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍ എല്‍സി

പാലക്കാട് ചിറ്റൂർ അപകടം , ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍...

Read More >>
പ്രമോഷന് വിളിച്ചതാ.... സംവിധായകനുൾപ്പെടെ റിൻസിയുമായി സ്ഥിരമായി ബന്ധപ്പെട്ടത് നാലുപേർ , ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Jul 13, 2025 11:25 AM

പ്രമോഷന് വിളിച്ചതാ.... സംവിധായകനുൾപ്പെടെ റിൻസിയുമായി സ്ഥിരമായി ബന്ധപ്പെട്ടത് നാലുപേർ , ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

സംവിധായകനുൾപ്പെടെ റിൻസിയുമായി സ്ഥിരമായി ബന്ധപ്പെട്ടത് നാലുപേർ , ഫോണിൽ വിളിച്ച് വിവരം തേടി...

Read More >>
'സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാൻ ...' ; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Jul 13, 2025 11:02 AM

'സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാൻ ...' ; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ്...

Read More >>
Top Stories

//Truevisionall