#theft | വീടിന്‍റെ വാതിൽ തകർത്ത് കവർച്ച; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങൾ

#theft |  വീടിന്‍റെ വാതിൽ തകർത്ത് കവർച്ച; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങൾ
Jan 16, 2025 08:07 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരുവനന്തപുരം ചിറയിൻകീഴ് വീടിന്‍റെ വാതിൽ തകർത്ത് കവർച്ച. ചിറയിൻകീഴ് പണ്ടകശാല കൂട്ടുംവാതുക്കൾ കൃപ ഭവനിൽ സന്തോഷ്‌ -റീജ ദമ്പതികളുടെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിൽ റീജ ഒറ്റയ്ക്കായിരുന്നതിനാൽ തൊട്ടടുത്ത വീട്ടിലാണ് രാത്രി കിടന്നുറങ്ങിയത്. രാവിലെ റീജ വീട്ടിൽ എത്തുമ്പോൾ വീടിന്‍റെ മുൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിലായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 5000 രൂപയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

പുലർച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിൽ പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

കമ്പി വടിയും കയ്യിലേന്തി നീല ഷര്‍ട്ട് ധരിച്ച പ്രായം ചെന്നയാള്‍ വീടിന് മുന്നിൽ നിൽക്കുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. സിസിടിവി ഉണ്ടെന്ന് അറിയാതെ മുഖം പോലും മറയ്ക്കാതെയാണ് മോഷ്ടാവ് സ്ഥലത്തെത്തിയതെന്നും ദൃശ്യത്തിൽ വ്യക്തമാണ്.

സിസിടിവി ദൃശ്യത്തിൽ പ്രതിയുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. അതിനാൽ തന്നെ പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് കരുതുന്നത്.

#Robbery #breaking #door #house;

Next TV

Related Stories
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jul 12, 2025 08:55 AM

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

Jul 12, 2025 08:31 AM

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച കേസിൽ മൂന്ന് പേർ...

Read More >>
വീടിനടുത്ത് ആരെയും അടുപ്പിച്ചില്ല; സർക്കിൾ ഇൻസ്പെക്ടറുടെ മരണം, മേലുദ്യോഗസ്ഥരുടെ മാനസികപീഡനം ആരോപിച്ച് കുടുംബം

Jul 12, 2025 08:14 AM

വീടിനടുത്ത് ആരെയും അടുപ്പിച്ചില്ല; സർക്കിൾ ഇൻസ്പെക്ടറുടെ മരണം, മേലുദ്യോഗസ്ഥരുടെ മാനസികപീഡനം ആരോപിച്ച് കുടുംബം

സർക്കിൾ ഇൻസ്പെക്ടറുടെ മരണം, മേലുദ്യോഗസ്ഥരുടെ മാനസികപീഡനം ആരോപിച്ച്...

Read More >>
പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; തീ പിടിച്ച് പൊള്ളലേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരം

Jul 12, 2025 08:01 AM

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; തീ പിടിച്ച് പൊള്ളലേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരം

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം, പൊള്ളലേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരം...

Read More >>
ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Jul 12, 2025 07:29 AM

ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ്...

Read More >>
ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

Jul 12, 2025 06:39 AM

ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

കൊച്ചി ഉദയംപേരൂരിൽ ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന്...

Read More >>
Top Stories

//Truevisionall