നെയ്യാറ്റിൻകര: ( www.truevisionnews.com) നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

കല്ലറക്കുള്ളിൽ ഭസ്മവും പൂജദ്രവ്യങ്ങളും കണ്ടെത്തി. മൃതദേഹം കാവി വസ്ത്രത്തിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
കഴുത്ത് വരെ ഭസ്മം നിറച്ച നിലയിലാണ്. മൃതദേഹത്തിൽ മറ്റു പരിക്കുകൾ ഇല്ലെന്നും പ്രാഥമിക നിഗമനം.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
മൃതദേഹത്തിന് കാര്യമായ പഴക്കമില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ആദ്യം മേൽ ഭാഗം മാത്രമാണ് പൊളിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നെയ്യാറ്റിൻകര കേസ് മേൽനോട്ടം റൂറൽ എസ് പി കെ എസ് സുദർശനനാണ്.
കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നെയ്യാറ്റിൻകര ഗോപന്റെ മരണസർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു.
മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു.
#GopanSwamy #ControversialTomb #Body #Wrapped #Saffron #Cloth #Ashes #neck
