കോഴിക്കോട്: ( www.truevisionnews.com) ഉറ്റവരെയും സുഹൃത്തുക്കളെയും സങ്കടക്കടലിലാഴ്ത്തി ആദിഷ് കൃഷ്ണയ്ക്ക് വിട നൽകി നാട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്ന് വൈകിട്ട് 6: 30 ഓടെ വെള്ളൂക്കര ചേറുവോട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
മേമുണ്ട ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥിയായ ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയത്. 28-ാം തീയതി മുതലാണ് ആദിഷ് കൃഷ്ണനെ കാണാതായത് . രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായായിരുന്നു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
.gif)

രക്ഷിതാക്കളുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തിയത് . തോണിയിലാക്കി രയരോത്ത് പരദേവത ക്ഷേത്രത്തിന് സമീപത്തുള്ള പുഴയോരത്ത് എത്തിച്ച മൃതദേഹം വടകര പോലീസ് എത്തി വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു
അച്ഛൻ: സുരേന്ദ്രൻ
അമ്മ: പ്രജില
body of Adish Krishna, found in the Chaniyam Kadavu river in Vadakara was cremated
