ദില്ലി:( www.truevisionnews.com) ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശവും തേടിയതായാണ് വിവരം. എംപിമാർ നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറി. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെന്നും സൂചനയുണ്ട്. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണിത്.
അതേസമയം, സന്യാസിനിമാർ മതേതര ഭാരതത്തിൻ്റെ അഭിമാനമെന്ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവ. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.gif)

ആർഷ ഭാരതത്തിന് അഭിവാജ്യ ഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണം. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു. ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്ക്കാരമെന്നും അദ്ദേഹം വിമർശിച്ചു.
സന്യാസിനിമാർ ഭാരതത്തിൻ്റെ പൈതൃകം പേരുന്ന പെങ്ങന്മാരാണ്. “ഭാരതത്തിൻ്റെ ആത്മാവ് ഗ്രാമങ്ങളിലാണ്”. അവിടെ ആതുര ശുശ്രൂഷ ചെയ്യുന്നവരാണ് സന്യാസിനിമാർ. അവർ ചെയ്‌തത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അധികാരികളുടെ ധാർമികതയാണ്. ആറു ദിവസമായി സഹോദരിമാർ കൽത്തുറുങ്കിലാണ്. കേരളത്തിലെ ബിജെപിയുടെ അധ്യക്ഷൻ പറഞ്ഞു. സന്യാസിനിമാർ തെറ്റ് ചെയ്തില്ല എന്ന്. എങ്കിൽ അവരെ അങ്ങ് വിട്ടയച്ചു കൂടേ. അവരെ തടങ്കലിൽ ആക്കിയവർക്ക് എതിരെ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിഹാരമുണ്ടാക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികൾക്ക് ഉണ്ടാകണം. അപ്പോഴേ സുരക്ഷിതത്വം തോന്നു. ഇതെല്ലാം കണ്ട് സുവിശേഷം വായിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകുമെന്നും ക്ലിമീസ് ബാവ വ്യക്തമാക്കി. ക്രൈസ്തവർ 2000 വർഷമായി മതപരിവർത്തനം നടത്തുന്നു എന്ന് പറയുന്നു. എങ്കിൽ 2% ത്തിൽ എങ്ങനെ ഒതുങ്ങി. തെറ്റിദ്ധരിക്കപ്പെടുന്ന പലതുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Arrest of nuns Home Minister Amit Shah seeks information from Chhattisgarh Chief Minister
