അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരിക്ക്

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരിക്ക്
Jul 30, 2025 07:42 PM | By Jain Rosviya

പാലക്കാട്: (www.truevisionnews.com) പാലക്കാട് ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. അപകടത്തിൽ . വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്കേറ്റു. പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു.

ഇവരെ പെരുമ്പിലാവിലെയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പട്ടാമ്പി - കറുകപുത്തൂർ - ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ചക്രങ്ങൾ വേ൪പ്പെട്ടു. റോഡരികിലെ വീടിന്‍റെ മതിലും ഗേറ്റും ഇടിച്ച് തകർത്തശേഷമാണ് ബസ് നിന്നത്. പട്ടാമ്പി -കറുകപുത്തൂർ -ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

മറ്റൊരു സംഭവത്തിൽ,വെള്ളിപ്പറമ്പ്‌ -ചിരുതപ്പറമ്പ്‌ റോഡിൽ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ്‌ തകർന്ന് ലോറിക്ക് മുകളിൽ വീണു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ഡ്രൈവർ അടക്കം രണ്ട് പേരാണ് ലോറിയിലുണ്ടായിരുന്നത്. അടുത്ത വീട്ടിൽ ഉള്ളവർ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനാൽ തലനാരിഴക്ക് വൻ അപകടം ഒഴിവായി. ലോറി വളയ്ക്കുന്നതിനിടയിൽ പോസ്റ്റിൽ ഇരിക്കുകയായിരുന്നു.

Overspeeding bus loses control and crashes into wall more than 20 people including students injured in palakkad

Next TV

Related Stories
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall