ഓണത്തിന് വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ

ഓണത്തിന് വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ
Jul 25, 2025 07:53 PM | By VIPIN P V

കോഴിക്കോട് ( കല്ലാച്ചി ) : ( www.truevisionnews.com ) ഓണത്തിന് സ്പെഷ്യലായി വെളിച്ചെണ്ണ വിലകുറച്ചു കൊടുക്കുന്ന നടപടി സപ്ലൈകോ വഴി പൊതുവിതരണ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കേരളത്തിലെ കേരഫണ്ട് അടക്കം ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ ആണെങ്കിലും സഹകരണ പ്രസ്ഥാനങ്ങളുടെ സ്ഥാപനങ്ങൾ ആണെങ്കിലും ഇത്തരമൊരു ഘട്ടത്തിൽ അവരുടെ ഉത്പാദന കേന്ദ്രങ്ങളിൽ വെളിച്ചെണ്ണയുടെ വില കുറക്കാൻ തയ്യാറാകണമെന്നതിലൂടെയാണ് ഈ സമയത്ത് ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സഹായമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

റേഷൻ കടയിലും സപ്ലൈകോ ഔട്ട്ലെറ്റിലും സന്ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രി ജിആർ അനിൽ മാധ്യമങ്ങളോട് സംസാരിച്ചത്. റേഷൻ വാങ്ങാത്ത ആളുകളെ പട്ടികയിൽ നിന്ന് പുറത്താക്കുന്നത്തിൽ ഔദ്യോഗികമായ കത്ത് വന്നിട്ടില്ല. മുൻഗണന വിഭാഗത്തിന്റെ 98.5 % ആളുകൾ തസ്തികയിൽ പങ്കെടുക്കും ബാക്കിയുള്ളവരുടെ വിവരം കിട്ടിയാൽ അതനുസരിച്ചു തീരുമാനമെടുക്കും.

കോഴിക്കോട് ഭാഗത്ത് മട്ട അരി ഒഴിവാക്കി സാധാരണയുള്ള പുഴുക്കലരി നല്കാൻ ആളുകൾ അഭിപ്രായപ്പെട്ടു. മട്ട ആവശ്യമുള്ള മലയോര മേഖലയിൽ അത് നൽകും. ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വടകര താലൂക്കിലെ കല്ലാച്ചിയിലുള്ള എആർഡി 174 നമ്പർ റേഷൻ കടയിൽ മന്ത്രി സന്ദർശനം നടത്തി. സാധനങ്ങളുടെ ലഭ്യതയും ഗുണമേന്മയും മന്ത്രി പരിശോധിച്ചു. പൊതുജനങ്ങളുമായി മന്ത്രി നേരിട്ട് അഭിപ്രായങ്ങൾ കേട്ടു. മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നത് എന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു. കക്കട്ടിലെ സപ്ലൈകോ സൂപ്പർമാർക്കറ്റും മന്ത്രി സന്ദർശിച്ചു.അവശ്യസാധനങ്ങളുടെ ലഭ്യത പരിശോധിച്ചു.

Coconut oil prices to drop for Onam Steps will be taken to provide the product people want Food Minister GR Anil kozhikode kallachi

Next TV

Related Stories
കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 01:30 PM

കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂത്തുപറമ്പിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക്...

Read More >>
വയറുവേദന കൊണ്ട് പുളഞ്ഞു..... ശസ്ത്രക്രിയയ്ക്ക് വിദേയമാക്കിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

Jul 26, 2025 11:50 AM

വയറുവേദന കൊണ്ട് പുളഞ്ഞു..... ശസ്ത്രക്രിയയ്ക്ക് വിദേയമാക്കിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

ശസ്ത്രക്രിയയ്ക്ക് വിദേയമാക്കിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍...

Read More >>
ജീവൻ പണയപ്പെടുത്തി കൊക്കയിലേക്ക്; കോഴിക്കോട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

Jul 26, 2025 11:45 AM

ജീവൻ പണയപ്പെടുത്തി കൊക്കയിലേക്ക്; കോഴിക്കോട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ....

Read More >>
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: 'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' -  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 26, 2025 11:36 AM

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: 'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍....

Read More >>
Top Stories

//Truevisionall