തൃശൂർ: ( www.truevisionnews.com ) കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കുന്നംകുളം ചൂണ്ടലിൽ നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞത്. വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് ആണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരം. കാർ ഓടിച്ചിരുന്ന മുഹമ്മദ് ബഷീറാണ് മരിച്ചത്. ഭാര്യ ഖദീജയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
.gif)

ബസ്സിലെ യാത്രക്കാരായ മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.. ബസും കാറും ക്രെയിൻ ഉപയോഗിച്ചാണ് പ്രദേശത്ത് നിന്ന് നീക്കിയത്. അമിത വേഗത്തിൽ എത്തിയ കെഎസ്ആർടി ബസ് നിയന്ത്രണം വിട്ട് കാറുകളിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി സ്തംഭിച്ചു.
Accident as private bus overturns in Kunnamkulam
