പേരാമ്പ്ര(കോഴിക്കോട്): ( www.truevisionnews.com ) പേരാമ്പ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും ഷോക്കടിച്ചു. പേരാമ്പ്ര വടകര റോഡില്‍ ബസ് കാത്തു നില്‍കുമ്പോള്‍ കൈവരിയില്‍ പിടിച്ചപ്പോഴാണ് പേരാമ്പ്ര സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കടിച്ചത്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പേരാമ്പ്ര നെല്ലിയുള്ളതില്‍ കാര്‍ത്തി (17), എരവട്ടൂര്‍ പൊയ്ലോറ ദമയ (17) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷോക്കടിച്ചത്.
പ്രശ്നമൊന്നും തോന്നാത്തതിനാല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് തന്നെ പോവുകയും എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ ആശുപത്രിയിലും തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. ഇതില്‍ കാര്‍ത്തികയുടെ രക്ത പരിശോധനയില്‍ വ്യതിയാനം കണ്ടതിനാല്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
.gif)

ഷോക്കടിച്ചതാണ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഉടന്‍ വൈദ്യുത ബന്ധം വിഛേദിക്കുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. വൈദ്യുത ലൈന്‍ ഇവിടെ റോഡിന്റെ മറുഭാഗത്താണ്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഷോക്കടിക്കാന്‍ ആവശ്യമായ യാതൊരു കാരണവും കണ്ടെത്തിയില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു. പരിശോധ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ മേഖലയില്‍ വൈദ്യുത ബന്ധം പുനസ്ഥാപിച്ചത്.
School students shocked by footpath railing in Perambra Kozhikode
