ഇടുക്കി: ( www.truevisionnews.com ) വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയിൽ വീണത്.വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു.മൂലമറ്റം, തൊടുപുഴ അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു.
മറ്റൊരു സംഭവത്തിൽ, കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക് .തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ഫയർഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയകൃഷ്‌ണൻ്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി 11.30യോടെയാണ് അപകടം നടന്നത്.
.gif)

Tourist dies after falling into a ditch on Idukki Vagamon road
