ഇല്ല.. ഇല്ല.. മരിക്കുന്നില്ല...; പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളുടെ ഒഴുക്ക്; തിരുവനന്തപുരത്ത് ഇന്ന് പൊതുദർശനം, സംസ്കാരം നാളെ

ഇല്ല.. ഇല്ല.. മരിക്കുന്നില്ല...; പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളുടെ ഒഴുക്ക്; തിരുവനന്തപുരത്ത് ഇന്ന് പൊതുദർശനം, സംസ്കാരം നാളെ
Jul 22, 2025 05:58 AM | By Jain Rosviya

തിരുവനന്തപുരം: ( www.truevisionnews.com) അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ഒരു നോക്ക് കാണാൻ ആയിരങ്ങളുടെ ഒഴുക്ക്. വിഎസിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ ഒൻപത് മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. കവടിയാറിലെ വീട്ടിൽ നിന്ന് ഭൗതിക ശരീരം രാവിലെ ദർബാർ ഹാളിലെത്തിക്കും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‍സിയുടെ അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നാളത്തെ പൊതുഅവധി സംസ്ഥാനത്തെ ബാങ്കുകൾക്കും ബാധകമാണ്. നാളെ സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

vs achuthanandan funeral on tomorrow in alappuzha

Next TV

Related Stories
സമരപോരാളി മടങ്ങുന്നു ... ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം

Jul 22, 2025 12:05 PM

സമരപോരാളി മടങ്ങുന്നു ... ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം

ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും...

Read More >>
‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം

Jul 22, 2025 11:28 AM

‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം

വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
'സമരം കത്തി ജ്വലിച്ച് നിന്ന് പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച വി എസിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും' -ഇപി ജയരാജൻ

Jul 22, 2025 11:24 AM

'സമരം കത്തി ജ്വലിച്ച് നിന്ന് പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച വി എസിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും' -ഇപി ജയരാജൻ

പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച നേതാവിന്റെ വേർപാട് വലിയൊരു അകൽച്ച ഉണ്ടാക്കുമെന്ന് ഇപി ജയരാജൻ...

Read More >>
ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു

Jul 22, 2025 10:51 AM

ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു

ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം...

Read More >>
സമര സൂര്യന് വിട ...; വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

Jul 22, 2025 10:32 AM

സമര സൂര്യന് വിട ...; വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി...

Read More >>
Top Stories

//Truevisionall