(truevisionnews.com)മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ കണ്ടെത്തി. ഇന്ന് രാവിലെ പാണത്തൂർ വട്ടക്കുണ്ട് പുഴയിൽ നിന്നാണ് കർണാടക സ്വദേശിയായ ദുരഗ്ഗപ്പ (19) യുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസമായി റവന്യൂ, ഫയർഫോഴ്സ്, പോലീസ്, എൻഡിആർഎഫ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തി വരികയായിരുന്നു.
അതിനിടയിലാണ് ഇന്ന് രാവിലെ പാണത്തൂർ വട്ടക്കുണ്ട് ഭാഗത്തെ പുഴയിൽ കുറ്റിച്ചെടികൾക്കിൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ മൃദദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം ശേഷം അദ്ദേഹത്തിന്‍റെ നാടായ ബൽഗാമിലേക്ക് കൊണ്ടുപോകും.
.gif)

Body of Karnataka native who went missing three days ago found in Manjadukkam river in Panathur
