ദില്ലി:(truevisionnews.com) ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു. സദാനനന്ദനെ നാമനിര്‍ദ്ദേശം ചെയ്ത സമയത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും സത്യ പ്രതിജ്ഞ വേളയില്‍ സഭയില്‍ ആരും എതിര്‍ ശബ്ദം ഉയര്‍ത്തിയില്ല.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ സദാനന്ദന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായി. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.
.gif)

വികസിത ഭാരതം പോലെ വികസിത കേരളമാണ് തന്റെ ലക്ഷ്യമെന്ന് സി സദാനന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ചുമതല പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ഏല്‍പ്പിച്ചതാണെന്നും വികസിത കേരളത്തിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന് എതിരായ പ്രതീകമായി അല്ല താന്‍ പാര്‍ലമെന്റില്‍ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
BJP state vice-president C Sadanandan takes oath as Rajya Sabha MP
