സ്വപ്നങ്ങൾ ബാക്കിയാക്കി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി, വിങ്ങിപ്പൊട്ടി ഉറ്റവർ; സംസ്കാരം വൈകിട്ട്

സ്വപ്നങ്ങൾ ബാക്കിയാക്കി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി, വിങ്ങിപ്പൊട്ടി ഉറ്റവർ; സംസ്കാരം വൈകിട്ട്
Jul 19, 2025 01:49 PM | By Jain Rosviya

കൊല്ലം: (truevisionnews.com)തേവലക്കര ബോയ്സ് സ്കൂളിൽ വൈത്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്വപ്നങ്ങൾ ബാക്കിയാക്കി ചേതനയറ്റ് കിടക്കുന്ന മിഥുനെ കാണാൻ നൂറ് കണക്കിന് ആളുകളാണ് തിങ്ങി കൂടിയത്. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചു. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്കാര ചടങ്ങുകൾ‌ നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പന്ത്രണ്ട് മണിയോട് അടുപ്പിച്ചാണ് സ്കൂളിലേക്ക് എത്തിച്ചത്.

കുവൈറ്റിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ സുജ രാവിലെ എത്തിയത്. സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടപ്പെട്ടു. പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് റോഡു മാർഗം യാത്ര തിരിച്ചത്.

body of Mithun who died of a heart attack at Thevalakkara Boys School was brought home

Next TV

Related Stories
കഞ്ഞിയിൽ മണ്ണിട്ട് പ്രതിഷേധമോ? പരസ്പരം പാത്രവും ബക്കറ്റും വലിച്ചെറിഞ്ഞ് സിപിഐഎം , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാർത്തിക പള്ളിയിലെ പ്രതിഷേധത്തിൽ കയ്യാങ്കളി

Jul 21, 2025 01:11 PM

കഞ്ഞിയിൽ മണ്ണിട്ട് പ്രതിഷേധമോ? പരസ്പരം പാത്രവും ബക്കറ്റും വലിച്ചെറിഞ്ഞ് സിപിഐഎം , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാർത്തിക പള്ളിയിലെ പ്രതിഷേധത്തിൽ കയ്യാങ്കളി

പരസ്പരം പാത്രവും ബക്കറ്റും വലിച്ചെറിഞ്ഞ് സിപിഐഎം , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാർത്തിക പള്ളിയിലെ പ്രതിഷേധത്തിൽ...

Read More >>
ആംബുലൻസ് തടഞ്ഞ് ആദിവാസി യുവാവ് മരിച്ച സംഭവം;  യൂത്ത് കോൺഗ്രസുകാർ  ആംബുലൻസ്  തടഞ്ഞിട്ടില്ലെന്ന് ബിനുവിന്റെ സഹോദരിമാർ

Jul 21, 2025 12:58 PM

ആംബുലൻസ് തടഞ്ഞ് ആദിവാസി യുവാവ് മരിച്ച സംഭവം; യൂത്ത് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞിട്ടില്ലെന്ന് ബിനുവിന്റെ സഹോദരിമാർ

വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചെന്ന ആരോപണം തള്ളി...

Read More >>
അതുല്യയുടെ ദുരൂഹ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ദുബായ് കമ്പനി

Jul 21, 2025 12:30 PM

അതുല്യയുടെ ദുരൂഹ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ദുബായ് കമ്പനി

അതുല്യയുടെ ദുരൂഹ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ദുബായ്...

Read More >>
Top Stories

Entertainment News

//Truevisionall