കോഴിക്കോട് : ( www.truevisionnews.com ) സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പേരാമ്പ്ര ആർ ടി ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജനസംഘടനകൾ. പ്രതിഷേധത്തിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് തടയുന്നുണ്ടെങ്കിലും പ്രവർത്തകൻ പിന്തിരിയാൻ തയ്യാറായിട്ടില്ല. മതിലുകൾ ചാടിക്കടന്നും മറ്റും പ്രതിഷേധക്കാർ ആർ ടി ഒ ഓഫീസിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്.
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയിലുള്ള മരണപ്പാച്ചിലിൽ ഇതുവരെ നിരവധി ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്രയിൽ ഇന്നും ബസ് തടഞ്ഞുള്ള പ്രതിഷേധം നടക്കുന്നുണ്ട്.
.gif)

ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ ബസുകൾ ഇന്നും സർവീസ് ആരംഭിച്ചിട്ടില്ല. എന്നാൽ നാദാപുരം - കോഴിക്കോട് റൂട്ടിലെ സോൾമേറ്റ് ബസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.ബസിന്റെ താക്കോൽ ഊരിയെടുക്കുകയും യൂത്ത് കോൺഗ്രസിന്റെ പതാകയുടെ വടി ഉപയോഗിച്ച് ബസിന്റെ ചില്ലുകളിൽ അടിക്കുകയും ചെയ്തു. നിറയെ യാത്രക്കാർ ഉള്ള ബസ് ആണ് യൂത്ത് കോൺഗ്രസുകാർ തടഞ്ഞത്. അതേസമയം, കണ്ണോത്തുംചാലിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിലും പ്രതിഷേധമുണ്ടായി.
കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ആർടിഒ ഇടപെടണമെന്ന് ഉടമകളുടെ സംയുക്ത സമിതി. ബസുകളുടെ സമയക്രമമാണ് മത്സരയോട്ടത്തിന് കാരണം. സമയ ക്രമീകരണം കൊണ്ടുവരണം. ഒരേ സമയത്ത് രണ്ടു ബസുകൾ ഓടുന്നു. മത്സരയോട്ടത്തിന് ഉടമകൾക്ക് താൽപര്യമില്ല. അപകടങ്ങൾ ഉടമകൾക്കും സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. മത്സര ഓട്ടത്തിന്റെ കാരണം ആർടിഒ പഠിച്ചു കണ്ടെത്തണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
Student and youth organizations protest at Perambra RTO office
