ആശ്വാസമേകാൻ സർക്കാർ, മാനംമുട്ടി വെളിച്ചെണ്ണവില; സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്ന് മന്ത്രി

ആശ്വാസമേകാൻ സർക്കാർ, മാനംമുട്ടി വെളിച്ചെണ്ണവില; സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്ന് മന്ത്രി
Jul 16, 2025 09:05 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. റീ ടെന്‍ഡറില്‍ ഇളവ് അനുവദിക്കുമെന്നും ഇതര സംസ്ഥാന കമ്പനികള്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി അറിയിച്ചു. വെള്ളിയാഴ്ചയാണ് റീടെന്‍ഡര്‍ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, പൊതുവിപണിയെക്കാള്‍ നൂറുരൂപയില്‍ അധികം കുറവായിട്ടും സപ്ലൈകോയിലെ വെളിച്ചെണ്ണത്തട്ടുകള്‍ കാലിയാണ്. മാസങ്ങളായി വെളിച്ചെണ്ണ കിട്ടാനില്ലെന്നാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. ലീറ്ററിന് 329.70 പൈസയാണ് സപ്ലൈകോയിലെ വെളിച്ചെണ്ണ വില. പതിവിന് വിപരീതമായി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കമ്പനികള്‍ക്കും റീടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെളിച്ചെണ്ണ സ്റ്റോറുകളിലേക്ക് എത്താന്‍ ഇനിയും വൈകിയേക്കും.

സംസ്ഥാനത്ത് പിടിതരാതെ വെളിച്ചെണ്ണ വില കുതിക്കുന്നു. വിപണിയിൽ വില അഞ്ഞൂറ് അടുക്കാറായി. ദിവസം തോറും വെളിച്ചെണ്ണ വില വർദ്ധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഓണം എത്തും മുമ്പ് വില അറുന്നൂറ് കടക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450, 480 രൂപ നിലയ്ക്കാണ് വില.

തേങ്ങ ഉൽപാദനം കുറയുന്നതും കൊപ്ര ക്ഷാമവുമെല്ലാം വെളിച്ചെണ്ണ വില കൂടാൻ കാരണമാകുന്നു. വെറും ഒരു വർഷത്തിനുള്ളിലാണ് 180 രൂപയില്‍ നിന്ന് വെളിച്ചെണ്ണ വില നാനൂറ് കടന്നത്. ഡിമാൻഡ് കുറഞ്ഞതോടെ വെളിച്ചെണ്ണ നിർമാണ കമ്പനികളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ‌ പരീക്ഷിക്കുകയാണ്. സാധാരണക്കാരന് താങ്ങാനാകാത്ത സ്ഥിതിയിൽ വില വർധിച്ച്, വിൽപ്പന കുറഞ്ഞതോടെ 200 ​ഗ്രാം കുപ്പികളിൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുകയാണ്. നൂറ് രൂപയാണ് വില.

വിപണിയിൽ പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വ്യാജ വെളിച്ചെണ്ണയുടെ വരവും തള്ളിക്കളയാനാകില്ല. വെളിച്ചെണ്ണ വില വർധനവ് മില്ലുകളെയടക്കം ബാധിച്ചിട്ടുണ്ട്. മിക്ക ചെറുകിട മില്ലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സഹകരണ മില്ലുകളിലടക്കം വെളിച്ചെണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞെന്നാണ് കണക്കുകൾ.


To provide relief government slashes coconut oil prices Minister says it will provide it at a lower price through Supplyco

Next TV

Related Stories
 മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു

Jul 16, 2025 07:18 PM

മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു

മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു...

Read More >>
നാളെ അവധി; കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Jul 16, 2025 07:00 PM

നാളെ അവധി; കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ...

Read More >>
 ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

Jul 16, 2025 06:45 PM

ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

കോഴിക്കോട് ജില്ലയിലെ കടത്തനാട്ടിൽ പതിവ് തെറ്റാതെ 'വേടൻ...

Read More >>
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

Jul 16, 2025 06:39 PM

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, വരും മണിക്കൂറുകളിൽ അതിശക്തമായ...

Read More >>
കാറിൽ നഗ്നതാ പ്രദർശനം; വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ

Jul 16, 2025 06:20 PM

കാറിൽ നഗ്നതാ പ്രദർശനം; വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ

നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ വിദ്യാർത്ഥിനികളുടെ പരാതിയിൽ നാദാപുരത്ത് അറസ്റ്റിലായ യുവാവ്...

Read More >>
Top Stories










Entertainment News





//Truevisionall