ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
Jul 15, 2025 12:14 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com) എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും.

മറ്റൊരു സംഭവത്തിൽ എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ലഹരി നൽകിയാണ് അക്ബർ അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. നഗരത്തിലെ ചില വിദ്യാർഥിനികളും ഐടി പ്രഫഷണലുകളും അടക്കം അക്ബറിന്‍റെ വലയിൽ കുടുങ്ങിയതായാണ് സംശയം.

ഇന്നലെ നടന്ന റെയ്ഡില്‍ അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരൻ മണ്ണാർക്കാട് സ്വദേശി അക്ബർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി അക്ബർ അലിയാണ് കേസിലെ മുഖ്യകണ്ണി. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ഇവർക്ക് അക്ബർ ലഹരി നൽകിയിരുന്നുവെന്ന് പൊലീസ് പൊലീസ് പറയുന്നു.

ലഹരിക്ക് അടിമയായ പെൺകുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് അക്ബർ സമ്പാദിച്ചത് ലക്ഷങ്ങളാണ്. അക്ബറിന്റെ വലയിൽ നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐ ടി പ്രഫഷണലുകളുമടക്കം കുടുങ്ങിയതായി സംശയമുണ്ട്. അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികളാണ് ഇന്നലെ പിടിയിലായത്.

Four people including a young woman from Kozhikode arrested for selling drugs in a flat

Next TV

Related Stories
ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

Jul 15, 2025 06:37 PM

ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ...

Read More >>
'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

Jul 15, 2025 06:28 PM

'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ....

Read More >>
'പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ'; നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലും - പിണറായി വിജയന്‍

Jul 15, 2025 05:21 PM

'പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ'; നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലും - പിണറായി വിജയന്‍

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന്...

Read More >>
ഭൂരഹിതരില്ലാത്ത നവകേരളത്തിനായി; നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തു - മന്ത്രി കെ രാജന്‍

Jul 15, 2025 05:17 PM

ഭൂരഹിതരില്ലാത്ത നവകേരളത്തിനായി; നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തു - മന്ത്രി കെ രാജന്‍

കൊയിലാണ്ടി-വടകര താലൂക്ക് പട്ടയമേളയില്‍ 700 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി...

Read More >>
'ഇടപെട്ടത് മനുഷ്യൻ എന്ന നിലയിൽ; ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്', പ്രതികരിച്ച് കാന്തപുരം

Jul 15, 2025 04:24 PM

'ഇടപെട്ടത് മനുഷ്യൻ എന്ന നിലയിൽ; ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്', പ്രതികരിച്ച് കാന്തപുരം

നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ...

Read More >>
Top Stories

//Truevisionall