കെഎസ്ആർടിസി ബസിൽ തീപിടുത്തം; തീപടരുന്നത് കണ്ടത് പിന്നാലെ വന്ന ബൈക്ക് യാത്രികർ, വൻ അപകടം ഒഴിവായി

കെഎസ്ആർടിസി ബസിൽ തീപിടുത്തം; തീപടരുന്നത് കണ്ടത് പിന്നാലെ വന്ന ബൈക്ക് യാത്രികർ, വൻ അപകടം ഒഴിവായി
Jul 15, 2025 06:19 PM | By Jain Rosviya

കൊല്ലം:(truevisionnews.com) കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം. ഒഴിവായത് വൻ അപകടം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് തീപിടിച്ചത്.

ഡീസൽ ചോർന്നാണ് തീപടർന്നത്. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികരാണ് ബസിൽ തീപടരുന്നത് കണ്ടത്.പുക ഉയർന്നതോടെ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീവ്ര പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. 

മറ്റൊരു സംഭവത്തിൽ, എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിന് തീപിടിച്ചിരുന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. അഞ്ചോളം യൂണിറ്റില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. സമീപത്ത് പെട്രോൾ പമ്പുകളുള്ളതാണ് ആശങ്ക പരത്തിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Fire breaks out in KSRTC bus anchal kollam major accident was averted

Next TV

Related Stories
ദമ്പതികൾ വയറിൽ ഒളിപ്പിച്ചത് 16 കോടി രൂപയുടെ കൊക്കയ്ൻ; ആശുപത്രിയിലെത്തിച്ച് വയറിളക്കി, 164 ലഹരി ഗുളികകൾ പുറത്തെടുത്തു

Jul 15, 2025 11:05 PM

ദമ്പതികൾ വയറിൽ ഒളിപ്പിച്ചത് 16 കോടി രൂപയുടെ കൊക്കയ്ൻ; ആശുപത്രിയിലെത്തിച്ച് വയറിളക്കി, 164 ലഹരി ഗുളികകൾ പുറത്തെടുത്തു

ബ്രസീൽ ദമ്പതികൾ കാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ഗുളികകൾ...

Read More >>
പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

Jul 15, 2025 10:12 PM

പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

ട്ടിൽ അതിക്രമിച്ച് കയറി തീ വക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി...

Read More >>
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
Top Stories

//Truevisionall