മാവൂർ: ( www.truevisionnews.com) മീൻ പിടിക്കുന്നതിനിടയിൽ നെറ്റിയിൽ ചൂണ്ട കൊളുത്ത് കുടുങ്ങിയ മഞ്ചേരി സ്വദേശിയായ മുഹമ്മദ് അൻഷിഫിന് (18) രക്ഷകരായി അഗ്നിരക്ഷാസേന. മാവൂർ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ നെറ്റിയിൽ കുടുങ്ങിയ ചൂണ്ട മുറിച്ച് മാറ്റുന്നതിന് ഡോക്ടർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ ശ്രീ പയസ് അഗസ്റ്റിന്‍റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ സേന ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൂണ്ട മിനി ഗ്രൈൻഡർ ഉപയോഗിച്ച് മുറിച്ച് മാറ്റി. സേനാംഗങ്ങളായ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എൻ എ സുമിത് , ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷനീബ്, സി വിനോദ്, കെ പി അജീഷ്, ഹോം ഗാർഡ് പി ഫിജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
.gif)

Firefighters rescue youth who got bait stuck in his forehead in Maavoor, Kozhikode
