കോട്ടയം: ( www.truevisionnews.com) ആരും വെള്ളം അടുപ്പത്ത് വെച്ചിട്ടില്ല, മെന്ന് ജോസ് കെ. മാണിയോട് ചോദ്യമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുന്നണി മാറ്റം സ്വപ്നംകണ്ട് ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ അവരത് വാങ്ങിവെക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞതിനോട് കോട്ടയം പ്രസ്ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.
കേരള കോൺഗ്രസ് എമ്മുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2026 ൽ കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് എല്ലാവരും പറയുന്നതിൽ സന്തോഷമുണ്ട്. താനുൾപ്പെടെ ആർക്കും മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ല. ശശി തരൂരിന്‍റെ നിലപാട് എ.ഐ.സി.സി. ശ്രദ്ധിക്കുന്നുണ്ട്. ഉചിതമായ സമയത്ത് തീരുമാനമുണ്ടാകും. അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ.പി.സി.സിക്ക് പ്രത്യേക റോളില്ല.
.gif)

നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ തങ്ങൾ സ്വീകരിച്ചില്ല. അവർ വോട്ട് ചെയ്യാൻ വന്നാൽ വേണ്ടെന്ന് പറയുമോ. ചേലക്കരയിൽ തോറ്റെങ്കിലും അവിടെയുൾപ്പെടെ യു.ഡി.എഫിന്‍റെ ജനപിന്തുന്ന വർധിക്കുകയാണ്. പി.വി. അൻവറുമായി സഹകരിക്കുന്ന വിഷയം മുന്നണി യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല.
ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തുവേണം സ്കൂൾ സമയം പുനഃക്രമീകരിക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കാൻ. ഈ മാസം18 ന് കോട്ടയത്ത് നടക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ചടങ്ങിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ്, പ്രസ്ക്ലബ് പ്രസിഡന്‍റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ എന്നിവരും സന്നിഹിതരായിരുന്നു.
reply to jose k mani sunny joseph says
