കണ്ണൂർ : ( www.truevisionnews.com ) തലശ്ശേരിയിൽ മെത്താഫിറ്റമിനും, ഉണക്ക കഞ്ചാവുമായി മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ. പന്ന്യന്നൂർ സ്വദേശി പി കെ മജിഹാസാണ് മെത്താ ഫിറ്റാമിനുമായി പിടിയിലായത്. തില്ലങ്കേരി സ്വദേശി കെ പി മുഹമ്മദ് അസ്ലം, മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറുകാവിലെ മുഹമ്മദ് ഇസ്ഹാക്ക് എന്നിവരിൽ നിന്ന് ഉണക്ക കഞ്ചാവും കണ്ടെടുത്തു.
അതിനിടെ കൊല്ലം നഗരത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 107 ഗ്രാം എംഡിഎംഎയാണ് കടത്തിയത്. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.
.gif)

രാവിലെ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ഏറെ നാളായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് സ്കാനിങ് നടത്തിയപ്പോഴാണ് രണ്ട് ഗർഭനിരോധന ഉറകളിലായി എംഡിഎംഎ കണ്ടെത്തിയത്.
ദിവസങ്ങൾക്ക് മുൻപ് 29 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയുമായി മറ്റൊരു യുവാവിനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കരുവ കാഞ്ഞാവെളി തിനവിള തെക്കതിൽ നവീനാ(24)ണ് കഴിഞ്ഞദിവസം രാത്രി കാവനാട് ആൽത്തറമൂട് ജംഗ്ഷന് സമീപത്തുവെച്ച് പിടിയിലായത്.
കേരള പോലീസിന്റെ യോദ്ധാവ് ആപ്ലിക്കേഷൻവഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഞ്ചാവ് അഞ്ച് പൊതികളിലായും എംഡിഎംഎ മൂന്ന് പൊതികളിലായുമാണ് പ്രതി സൂക്ഷിച്ചിരുന്നത്. ആൽത്തറമൂട്, ശക്തികുളങ്ങര പ്രദേശങ്ങളിൽ കഞ്ചാവും എംഡിഎംഎയും വിതരണം ചെയ്യുന്നത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Three people including two Kannur natives arrested with methamphetamine and cannabis in Thalasseri
