ആത്മഹത്യാക്കുറിപ്പിൽ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേര്, പാലക്കാട്ടെ യുവാവിന്റെ ആത്മഹത്യ; പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതായി കുടുംബം

ആത്മഹത്യാക്കുറിപ്പിൽ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേര്, പാലക്കാട്ടെ യുവാവിന്റെ ആത്മഹത്യ; പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതായി കുടുംബം
Jul 9, 2025 11:02 AM | By Athira V

പാലക്കാട്: ( www.truevisionnews.com ) യുവാവിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം. പാലക്കാട് കുഴൽമന്ദം സ്വദേശി മനോജ്കുമാർ (40) ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണമുന്നയിച്ച് കുടുംബം. ആത്മഹത്യകുറിപ്പിൽ മരിച്ചയാളുടെ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേരെന്നും കുടുംബം.

കുഴൽമന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മരിച്ചയാളുടെ ഭാര്യ ജോലി ചെയ്യുന്നത്. സംഘം പ്രസിഡൻ്റ് വിജീഷ് സഹദേവനും മരിച്ച മനോജ്കുമാറിൻ്റെ ഭാര്യ ചിത്രയും തമ്മിൽ സൗഹൃദമായിരുന്നു. വിവാഹമോചനത്തിനായി മനോജ്കുമാറിനെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം.

തിങ്കൾ വൈകീട്ട് വിഷം കഴിച്ച മനോജ്കുമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. മകളെ നോക്കണമെന്നും ശേഷക്രിയ മകളെ കൊണ്ട് ചെയ്യിപ്പിക്കണമെന്നും മനോജ് അമ്മയ്ക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നതായി കുടുംബം. എന്നാൽ വിജേഷ് ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തിയില്ലെന്നും വിജീഷ് പറയുന്നു.

അതേസമയം, കാണാതായ ബാലുശ്ശേരി പനങ്ങാട് നോര്‍ത്ത് സ്വദേശി കുട്ടന്‍പിലാവില്‍ മീത്തല്‍ ലക്ഷ്മിയുടെ( 67) മൃതദേഹം കോട്ടനടപ്പുഴയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയിലാണ് ഇവരെ വീട്ടില്‍നിന്നും കാണാതായത്. ഇന്നലെ രാവിലെ മുതല്‍ നരിക്കുനിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, നാട്ടുകാരും, സന്നദ്ധപ്രവര്‍ത്തകരും പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു.

ഇന്ന് രാവിലെയോടെയാണ് മൃതദേഹം അഞ്ഞൂറ് മീറ്ററോളെ ദൂരെ പുഴയുടെ താഴെ ഭാഗത്തുനിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്നും 2 കിലോമീറ്ററോളം നടന്നാണ് ഇവര്‍ കോട്ടനടപ്പാലത്തിലേക്ക് എത്തിയത്. ഇന്നലെ പുലര്‍ച്ചെ ഇവര്‍ കോട്ടനടപ്പാലത്തില്‍ നില്‍ക്കുന്നതായി ഇതുവഴി പോയ ചില യാത്രക്കാര്‍ കണ്ടിരുന്നു. വീട്ടമ്മയെയാണ് കണ്ടത് എന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ലക്ഷ്മിയുടെ ഭര്‍ത്താവ് പരേതനായ രവി. മകന്‍: രജീഷ്


Youth commits suicide in Palakkad Family says he was threatened for money

Next TV

Related Stories
ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Jul 9, 2025 08:09 PM

ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ...

Read More >>
കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

Jul 9, 2025 06:33 PM

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി...

Read More >>
ജ്യോതി മൽഹോത്രയെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണം -വിഡി സതീശനെ തള്ളി കെ സുധാകരൻ

Jul 9, 2025 06:29 PM

ജ്യോതി മൽഹോത്രയെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണം -വിഡി സതീശനെ തള്ളി കെ സുധാകരൻ

വിവാദ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ...

Read More >>
വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു

Jul 9, 2025 06:14 PM

വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു...

Read More >>
Top Stories










//Truevisionall