ഹരിപ്പാട്: ( www.truevisionnews.com) ആലപ്പുഴയിലെ ചിങ്ങോലി പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ കുറേ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ടു. ബാക്കിയുളളവ എടുത്തുകൊണ്ടു പോകുകയും ചെയ്തു.
കൂടാതെ, ചെടിച്ചട്ടിയിലെ മണ്ണുവാരി വരാന്തയിലും വിതറി. ഗ്രാമ പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി. അടുത്ത കാലത്തായി പ്രദേശത്ത് സമൂഹവിരുദ്ധ ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
.gif)

Anti social elements atrocities Anganwadi alappuzha
