വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്
Jul 8, 2025 04:59 PM | By Athira V

തൃശൂർ: ( www.truevisionnews.com) വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായി തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിയായ രവീന്ദ്രന്‍ (70), ഭാര്യ ജയശ്രീ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് വിവരം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് അനുമാനം.

വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതിലടക്കം തകര്‍ന്നിട്ടിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞതിനാല്‍ മുറികള്‍ എല്ലാം തീ പടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഭാര്യ ജയശ്രീയുടെ നില അതീവ ഗുരുതരമാണ്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പൊലീസൂം സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗ്യാസ് ലീക്ക് ആണെന്ന് സംശയം തോന്നിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  • പരിഭ്രാന്തരാകാതിരിക്കുക: ഏറ്റവും പ്രധാനം ശാന്തത പാലിക്കുക എന്നതാണ്. പരിഭ്രാന്തരാകുന്നത് തെറ്റായ തീരുമാനങ്ങളെടുക്കാൻ ഇടയാക്കും.
  • ലൈറ്റർ/തീപ്പെട്ടി എന്നിവ കത്തിക്കരുത്: തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരി എന്നിവ കത്തിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്. ഇത് തീപിടുത്തത്തിന് കാരണമാകും.
  • വൈദ്യുതി സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്: ലൈറ്റ്, ഫാൻ, എയർ കണ്ടീഷനർ, മൊബൈൽ ഫോൺ ചാർജർ തുടങ്ങിയ ഒരു വൈദ്യുതി സ്വിച്ചും ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യരുത്. ഡോർബെൽ പോലും ഉപയോഗിക്കരുത്. സ്വിച്ചുകൾ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തീപ്പൊരി (spark) പോലും വാതകവുമായി പ്രതിപ്രവർത്തിച്ച് സ്ഫോടനത്തിന് കാരണമാകാം.
  • വാതിലുകളും ജനലുകളും തുറന്നിടുക: വീട്ടിലെ വാതിലുകളും ജനലുകളും ഉടൻതന്നെ തുറന്നിടുക. ഇത് വാതകം പുറത്തേക്ക് പോകാൻ സഹായിക്കും.
  • ഗ്യാസ് സിലിണ്ടറിലെ റെഗുലേറ്റർ ഓഫ് ചെയ്യുക: അടുക്കളയിലേക്ക് പോയി ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്യുക. ഇത് വാതക ചോർച്ച തടയും. റെഗുലേറ്റർ ഓഫ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ, പ്രധാന വാതിൽ തുറന്ന് വീടിന് പുറത്തേക്ക് പോകുക.
  • വീടിന് പുറത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറുക: വീട്ടിൽ നിന്ന് പുറത്തിറങ്ങി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുക. കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും ഒപ്പം കൂട്ടുക.
  • ഗ്യാസ് ഏജൻസിയെയോ അടിയന്തര സേവനങ്ങളെയോ അറിയിക്കുക: സുരക്ഷിത സ്ഥാനത്ത് നിന്ന് ഗ്യാസ് വിതരണ ഏജൻസിയുടെ എമർജൻസി നമ്പറിലോ, ഫയർഫോഴ്സ് (101), അല്ലെങ്കിൽ പോലീസിലോ (112) വിളിച്ച് വിവരം അറിയിക്കുക. ഗ്യാസ് ഏജൻസിക്ക് പരാതി നൽകാനായി, സാധാരണയായി സിലിണ്ടറിൽ ഒരു എമർജൻസി നമ്പർ ഉണ്ടാകാറുണ്ട്.
  • അടഞ്ഞുകിടക്കുന്ന ലിഫ്റ്റ് ഉപയോഗിക്കരുത്: അപ്പാർട്ട്‌മെന്റുകളിലോ വലിയ കെട്ടിടങ്ങളിലോ ആണ് താമസിക്കുന്നതെങ്കിൽ, ഗ്യാസ് ചോർച്ചയുണ്ടെന്ന് സംശയിച്ചാൽ ലിഫ്റ്റ് ഉപയോഗിക്കരുത്. പടികൾ ഉപയോഗിച്ച് താഴെയിറങ്ങുക.
  • ഗ്യാസിന്റെ മണം: ഗ്യാസിന് യഥാർത്ഥത്തിൽ മണമില്ല. ലീക്ക് ഉണ്ടാകുമ്പോൾ മനസ്സിലാക്കാൻ വേണ്ടി അതിൽ മെർകാപ്റ്റൻ (Mercaptan) എന്ന രാസവസ്തു ചേർക്കുന്നുണ്ട്. ഇതിന് ചീഞ്ഞ മുട്ടയുടെ അല്ലെങ്കിൽ ഉള്ളിയുടെ രൂക്ഷഗന്ധമാണ്. ഈ മണം തിരിച്ചറിഞ്ഞാൽ ഉടൻ ജാഗ്രത പാലിക്കുക.
  • റിപ്പയറിന് സ്വയം ശ്രമിക്കരുത്: ഗ്യാസ് ലീക്ക് ശരിയാക്കാൻ സ്വയം ശ്രമിക്കരുത്. പരിശീലനം ലഭിച്ച ടെക്നീഷ്യൻമാരെ മാത്രം ഏൽപ്പിക്കുക.

entire house was filled with gas; it exploded when the light was turned on, catching fire and seriously injuring the couple

Next TV

Related Stories
പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, ആശുപത്രിയിലേക്ക് മാറ്റും

Jul 8, 2025 08:59 PM

പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, ആശുപത്രിയിലേക്ക് മാറ്റും

പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി രക്ഷാദൗത്യം...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

Jul 8, 2025 08:50 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി...

Read More >>
'സര്‍ക്കാര്‍ സ്പോൺസർഡ് ഗുണ്ടായിസം'; സര്‍വകലാശാല സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം വിദ്യാർഥികളെയും ജീവനക്കാരെയും ആക്രമിച്ചു - വി.ഡി. സതീശൻ

Jul 8, 2025 08:09 PM

'സര്‍ക്കാര്‍ സ്പോൺസർഡ് ഗുണ്ടായിസം'; സര്‍വകലാശാല സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം വിദ്യാർഥികളെയും ജീവനക്കാരെയും ആക്രമിച്ചു - വി.ഡി. സതീശൻ

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസമാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....

Read More >>
ജാഗ്രത തുടരുന്നു; നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ

Jul 8, 2025 07:42 PM

ജാഗ്രത തുടരുന്നു; നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ...

Read More >>
Top Stories










//Truevisionall