കോഴിക്കോട്: ( www.truevisionnews.com ) സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് വൻ പ്രതിഷേധവുമായി എസ് എഫ് ഐ. കണ്ണൂരും കോഴിക്കോട്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പ്രതിഷേധവുമായെത്തി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
കണ്ണൂരിലെ പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായില്ല. പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ സ്ഥലത്ത് തുടരുകയായിരുന്നു. പിന്നാലെ ബാരിക്കേഡ് മറികടന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തിന് അകത്തേക്ക് പ്രവേശിച്ചു. സര്‍വകലാശാലയുടെ ഗേറ്റിന് അകത്തും പുറത്തും നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയാണ്.
Universities are being saffronized SFI intensifies protests against the Governor clashes in Kannur and Kozhikode
