ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
Jul 7, 2025 08:07 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com) ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.

കോളേജിലേക്ക് വരവേ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു.

അതേസമയം കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയില്‍ അസ്ലമിന്റെയും റഹ്‌മത്തിന്റെയും മകന്‍ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. കര്‍ണാടകയിലെ ബേഗുര്‍ പൊലീസ് സ്റ്റേഷന് സമീപം മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ ബൈക്ക് എതിരെ വരികയായിരുന്ന ടവേര കാറിലും ഇടിച്ചു. വിദേശത്തായിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യാർത്ഥമായിരുന്നു 23കാരൻ കര്‍ണാടകയിലേക്ക് പോയത്. മൈസൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൃതദേഹം ബേഗുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടവിവരമറിഞ്ഞയുടനെ ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് പോയിരുന്നു.

Malayali student dies in road accident in Bengaluru

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories

//Truevisionall