പാലക്കാട്: ( www.truevisionnews.com) പാലക്കാട് ഒറ്റപ്പാലത്ത് സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. തിരുവില്വാമല നടുവത്തപാറ സ്വദേശി ജയേഷാണ് മരിച്ചത്. ഒറ്റപ്പാലം ചിനക്കത്തൂര്‍ കാവ് ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം. പാലക്കാട് - പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ ബസിലെയും ഒറ്റപ്പാലം -തിരുവില്വാമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശാന്തി ബസ്സിലെ ജീവനക്കാരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്.
കുഴഞ്ഞു വീണ ജയേഷിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം ജയേഷ് തര്‍ക്കത്തില്‍ ഇടപെട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
.gif)

അതേസമയം കോഴിക്കോട് ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ കടന്നു പിടിച്ച യുവാവ് അറസ്റ്റിലായി. നരിക്കുനി സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുള്‍ കരീം (41) നീയാണ് കുന്നമംഗലം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ബസ്സിൽ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചതാണ് സംഭവം.
യാത്രക്കാരനായിരുന്ന കരീം വിദ്യാര്‍ത്ഥിനികളെ ശരീരത്തിൽ കയറിപ്പിടിച്ചതായി പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് വിദ്യാര്‍ത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്നമംഗലം ഇൻസ്‌പെക്ടർ കിരൺ, സബ് ഇൻസ്‌പെക്ടർ നിധിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവർ ചേർന്ന് ഇയാളുടെ വീട്ടിൽ വച്ചാണ് അറസ്റ്റ് നടത്തിയത്.
അധികൃതരുടെ അന്വേഷണത്തിൽ, കരീമിനെതിരെ 2019ൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് നിലവിലുണ്ടെന്ന് വ്യക്തമായി. ഈ കേസിൽ ഇയാൾക്കെതിരെ കോടതിയിൽ വിചാരണ നടക്കുകയാണ്.
Conductor collapses and dies during argument over bus timings in Ottapalam
