സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
Jun 30, 2025 09:03 PM | By Jain Rosviya

പാലക്കാട്: (truevisionnews.com) പാലക്കാട് അനങ്ങനടി കോതകുറുശ്ശിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം കഠിന തടവും രണ്ട്ലക്ഷം രൂപ പിഴയുമാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. കോതകുറുശ്ശി ഗാന്ധിനഗർ സ്വദേശി കൃഷ്ണദാസിനാണ് ശിക്ഷ. 2022 സെപ്റ്റംബർ 28 നാണ് പ്രതി ഭാര്യയെ വെട്ടി കൊലപ്പെടുത്തുകയും മകളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.

പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകളിലായി 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

കഠിന തടവിനോടൊപ്പമുള്ള ഒരുലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും വിവിധ വകുപ്പുകളിൽ ആയുള്ള ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഏഴുവർഷം അധിക തടവും അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

2022 സെപ്റ്റംബർ 28 ന് പുലർച്ചെ 1.30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ വച്ച് ഭാര്യ രജനിയെ കൃഷ്ണദാസ് മടവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംശയമായിരുന്നു കാരണം. മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മൂന്നു മക്കളിൽ ഒരാളായ 13 കാരിയെയും കൃഷ്ണദാസ് കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി മുരളീധരനാണ് ഹാജരായത്. കേസില്‍ 40 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകൾ ഹാജരാക്കുകയും ചെയ്തു.

Accused hacked wife death attacked daughter life imprisonment fine assault

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
നിരത്തിൽ ജീവൻ പൊലിഞ്ഞു; തൃത്താലയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്

Jun 29, 2025 08:52 PM

നിരത്തിൽ ജീവൻ പൊലിഞ്ഞു; തൃത്താലയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്

പാലക്കാട് തൃത്താല വി കെ കടവിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക്...

Read More >>
ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jun 27, 2025 03:12 PM

ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}