പാലക്കാട്: (truevisionnews.com) പാലക്കാട് തൃത്താല വി കെ കടവിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലോടെ വി കെ കടവ് പള്ളിക്ക് സമീപത്തായിരുന്നു അപകടം നടന്നത്.
പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വരികയായിരുന്ന മറ്റൊരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ മുന്നിൽ പോവുകയായിരുന്ന കാറിനെ അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മേഴത്തൂർ, ഉള്ളനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സ തേടി.
.gif)

Lives lost on the road Scooter bike collide Thrithala two injured
