മന്ത്രവാദക്രിയകൾ നടത്തി, ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി മർദ്ദിച്ച് ജീവനോടെ ചുട്ടുകൊന്നു, മൂന്ന് പേർ അറസ്റ്റിൽ

മന്ത്രവാദക്രിയകൾ നടത്തി, ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി മർദ്ദിച്ച് ജീവനോടെ ചുട്ടുകൊന്നു, മൂന്ന് പേർ അറസ്റ്റിൽ
Jul 7, 2025 09:26 PM | By Jain Rosviya

പാട്ന: (truevisionnews.com) ബീഹാറിൽ മന്ത്രവാദക്രിയകൾ നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു. ബീഹാറിലെ പൂർണിയയിലാണ് രാജ്യത്തെ നടുക്കിയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബത്തിലെ അംഗങ്ങളെ ക്രൂരമായി മർദ്ദിച്ച ശേഷം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.

മന്ത്രവാദ ആരോപണത്തെ തുടർന്ന് ബബുലാൽ ഒറോൺ, ഭാര്യ സീത ദേവി, മാതാവ് കാതോ ദേവി, മകൻ മഞ്ജിത് ഒറോൺ, മരുമകൾ റാണി ദേവി എന്നിവരെ 250 ഓളം വരുന്ന ഗ്രാമവാസികൾ ചേർന്ന് ആക്രമിച്ച് ജീവനോടെ ചുട്ടുകൊന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഞായറാഴ്ച രാത്രി നകുൽ ഒറോണെന്നയാളുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്തിൽ ഇവരെ മന്ത്രവാദികളെന്ന് മുദ്രകുത്തി ക്രൂരമായി മർദ്ദിച്ച ശേഷം പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നുവെന്നും വിവരമുണ്ട്

ഗ്രാമവാസിയായ രാംദേവ് ഒറോണെന്നയാളുടെ മകന്റെ മരണവും അനന്തരവന്റെ രോഗവുമാണ് ഇവരെ മന്ത്രവാദികളെന്ന് ആരോപിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രാദേശിക ജ്യോത്സ്യൻ കൂടിയായ നകുൽ ഒറോൺ ആണ് ഈ ആരോപണം ഉന്നയിച്ച് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്ന് കണ്ടെത്തിയതായും വിവരമുണ്ട്.

പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഗ്രാമത്തിൽ ഭീതിയും സംഘർഷവും നിലനിൽക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച കൊടും ക്രൂരത ബിഹാറിലെ അന്ധവിശ്വാസത്തിന്റെ ഭീകരമുഖം വെളിവാക്കുന്നതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.



Five members of a family were brutally beaten and burned alive after performing witchcraft rituals three people arrested

Next TV

Related Stories
മാനൂ... മാനക്കേട് ആയില്ലേ...! വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വനിത സിവിൽ പൊലീസ് ഓഫീസർക്കെതിരെ ലൈംഗീക അധിക്ഷേപം; വയോധികൻ പിടിയിൽ

Jul 7, 2025 11:09 PM

മാനൂ... മാനക്കേട് ആയില്ലേ...! വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വനിത സിവിൽ പൊലീസ് ഓഫീസർക്കെതിരെ ലൈംഗീക അധിക്ഷേപം; വയോധികൻ പിടിയിൽ

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വനിത സിവിൽ പൊലീസ് ഓഫീസർക്കെതിരെ ലൈംഗീക അധിക്ഷേപം; വയോധികൻ...

Read More >>
വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേൽപിച്ച് യുവാവ് ജീവനൊടുക്കി

Jul 7, 2025 10:20 PM

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേൽപിച്ച് യുവാവ് ജീവനൊടുക്കി

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്...

Read More >>
ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി

Jul 7, 2025 09:07 PM

ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി

ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന്...

Read More >>
സ്വകാര്യ ഭാഗങ്ങളിൽ വരെ മർദ്ദനം; മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

Jul 7, 2025 02:22 PM

സ്വകാര്യ ഭാഗങ്ങളിൽ വരെ മർദ്ദനം; മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}