തൃശൂർ: (truevisionnews.com)നേപ്പാളിൽ സന്യാസ ജീവിതം നയിച്ചിരുന്ന യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്രഹ്മാനന്ദ ഗിരി (ശ്രിബിൻ–38) ആണ് മരിച്ചത്. 6 വർഷം മുൻപാണ് ശ്രിബിൻ സന്യാസ ജീവിതം നയിക്കാൻ നേപ്പാളിലേക്ക് പോയത്. തെലങ്കാന പൊലീസാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചത്.
നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽ ഒരു സംഘം തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് സ്വാമി ബ്രഹ്മാനന്ദഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ കഴിഞ്ഞ വ്യാഴാഴ്ച ഫോൺ വിളിച്ച് അറിയിച്ചതായി പറയുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
.gif)

ഇക്കാരമാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിനു നിവേദനം നൽകി.കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂർ വീട്ടിൽ പരേതനായ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെയും മകനാണ്. സഹോദരി: ശ്രീജി.
Young monk found dead railway tracks
