തൃശൂർ: ( www.truevisionnews.com) തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ചേലക്കരയിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുവിനെ കണ്ടെത്തിയത്. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ഗോതമ്പുപൊടി വാങ്ങിയത്.
തോന്നൂർക്കര ഇളയിടത്ത് മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയിലാണ് പുഴുക്കളെ കണ്ടത്. 2 പാക്കറ്റ് ആട്ട വാങ്ങി അരിച്ചപ്പോൾ നിരവധി ജീവനുള്ള പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് വയറുവേദനയും, വയറിളക്കവും ഉണ്ടായി. ഇവരെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തോന്നൂർക്കര റേഷൻ കടയിൽ നിന്നും ആട്ട വാങ്ങിയ നിരവധി വീടുകളിലും സമാന രീതിയിൽ പുഴുവിനെ ലഭിച്ചു.
.gif)

ദേഹാസ്വാസ്ഥ്യം എന്നത് ശരീരത്തിന് എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ്. പല തരത്തിലുള്ള അസുഖങ്ങളെയും അസ്വസ്ഥതകളെയും ഇത് സൂചിപ്പിക്കാം.
- ക്ഷീണം: അസാധാരണമായ ക്ഷീണം അല്ലെങ്കിൽ ഊർജ്ജമില്ലായ്മ.
- ബലഹീനത: ശരീരത്തിന് ശക്തിയില്ലാത്ത അവസ്ഥ.
- തലകറക്കം: കറങ്ങുന്നത് പോലെ തോന്നുകയോ ബാലൻസ് നഷ്ടപ്പെടുകയോ ചെയ്യുക.
- ഓക്കാനം: ഛർദ്ദിക്കാൻ വരുന്നത് പോലെയുള്ള തോന്നൽ.
- ഛർദ്ദി: വയറ്റിലെ ഉള്ളടക്കം പുറത്തേക്ക് പോവുക.
- തലവേദന: തലയിൽ വേദന അനുഭവപ്പെടുക.
- നെഞ്ചെരിച്ചിൽ/നെഞ്ചുവേദന: നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥത.
- വയറുവേദന/വയറിലെ അസ്വസ്ഥത: വയറ്റിൽ വേദനയോ മറ്റ് അസ്വസ്ഥതകളോ.
- പേശിവേദന: ശരീരത്തിലെ പേശികളിൽ വേദന.
- പനി: ശരീര താപനില കൂടുക.
- വിറയൽ: ശരീരം വിറയ്ക്കുക.
- വിശപ്പില്ലായ്മ: ഭക്ഷണം കഴിക്കാൻ താല്പര്യമില്ലായ്മ.
- ഉറക്കമില്ലായ്മ: ഉറങ്ങാൻ ബുദ്ധിമുട്ട്.
worms found in wheat flour in chelakkara
