തലനാരിഴയ്ക്ക് രക്ഷ; വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു

തലനാരിഴയ്ക്ക് രക്ഷ; വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു
Jun 13, 2025 02:37 PM | By VIPIN P V

തിരുവല്ല (പത്തനംതിട്ട): (www.truevisionnews.com) തിരുവല്ലയിലെ പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കാവുംഭാഗം - ചാത്തങ്കരി റോഡിലെ പാലക്കുഴിപടിയിൽ ആയിരുന്നു സംഭവം. തിരുമൂലപുരം ബാലികാമഠം സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള ബസിന്റെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്.

ഒരു ചക്രം സമീപത്തെ പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് മാറി. 20 മീറ്ററോളം മുമ്പോട്ട് ഓടിയിരുന്നുവെങ്കിൽ പെരിങ്ങര തോട്ടിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുമായിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസ് നിർത്താൻ സാധിച്ചതോടെ വൻ അപകടമാണ് ഒഴിവായത്. ബസിൽ ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.

The rear wheels the school bus carrying students were torn off

Next TV

Related Stories
കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 04:34 PM

കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം, ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ...

Read More >>
ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

Jul 2, 2025 08:04 AM

ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക...

Read More >>
ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

Jul 1, 2025 07:26 PM

ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകൻ...

Read More >>
Top Stories

Entertainment News

//Truevisionall