പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ആശുപത്രിയിലെത്തിച്ചത് ശാരീരിക അസ്വസ്ഥതകളോടെ, ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥിനി മരിച്ചു

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ആശുപത്രിയിലെത്തിച്ചത് ശാരീരിക അസ്വസ്ഥതകളോടെ,  ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥിനി മരിച്ചു
Jul 17, 2025 06:17 AM | By Jain Rosviya

മാനന്തവാടി: ( www.truevisionnews.com ) വയനാട്ടിൽ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ സ്വദേശിനി വൈഗ വിനോദ് (16) ആണ് മരിച്ചത്. മാനന്തവാടി ആറാട്ടുതറ ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് വൈഗ.

കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളോടെ വിദ്യാര്‍ഥിനിയെ മാനന്തവാടി ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയായിരുന്നു . കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തിയത്.

ഇതിന് പിന്നാലെ പ്രതിവിഷം നല്‍കിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.

ആശുപത്രിയിൽ എത്തിച്ചശേഷമാണ് വൈഗയുടെ കാലില്‍ പാമ്പ് കടിയേറ്റ പാടുള്ളതായി തിരിച്ചറിഞ്ഞതെന്നാണ് വ്യക്തമാകുന്നത്. പിതാവ് : വിനോദ് ( മസ്‌ക്കറ്റ് ), മാതാവ് : വിനീത, സഹോദരി : കൃഷ്ണപ്രിയ.

പാമ്പുകടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ

ശാന്തമായിരിക്കുക: പാമ്പുകടിയേറ്റ വ്യക്തിയെയും ചുറ്റുമുള്ളവരെയും ശാന്തരാക്കുക. പരിഭ്രാന്തി ഹൃദയമിടിപ്പ് കൂട്ടുകയും വിഷം ശരീരത്തിൽ വേഗത്തിൽ വ്യാപിക്കാൻ കാരണമാവുകയും ചെയ്യും.

സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക: പാമ്പ് കടിച്ച സ്ഥലത്തുനിന്ന് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുക. പാമ്പ് വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ട്.

സഹായം തേടുക: എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്താനുള്ള സൗകര്യം ഒരുക്കുക. സമയം ഒട്ടും കളയരുത്. ആംബുലൻസ് വിളിക്കുക (ഇന്ത്യയിൽ 108).

കടിയേറ്റ ഭാഗം അനക്കാതെ വെക്കുക: കടിയേറ്റ ഭാഗം, പ്രത്യേകിച്ച് കൈകാലുകളിലാണ് കടിയേറ്റതെങ്കിൽ, അധികം അനക്കാതെ വെക്കുക. ഇത് വിഷം ശരീരത്തിൽ വ്യാപിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. ഒരു സ്പ്ലിൻ്റ് (splint) ഉപയോഗിച്ച് കടിയേറ്റ അവയവത്തെ അനക്കാതെ വെക്കാൻ ശ്രമിക്കാം.

കടിയേറ്റ ഭാഗം താഴ്ത്തിവെക്കുക: ഹൃദയത്തിന്റെ നിരപ്പിനേക്കാൾ താഴ്ത്തിവെക്കുക.

ആഭരണങ്ങൾ നീക്കം ചെയ്യുക: കടിയേറ്റ ഭാഗത്ത് നീരുണ്ടാകാൻ സാധ്യതയുള്ളതിനാൽ, മോതിരം, വളകൾ, പാദസരം തുടങ്ങിയ എല്ലാ ആഭരണങ്ങളും ഉടൻതന്നെ നീക്കം ചെയ്യുക.

മുറിവ് വൃത്തിയാക്കുക (അവശ്യമെങ്കിൽ): സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് മൃദുവായി കഴുകാവുന്നതാണ്. എന്നാൽ മുറിവിൽ സ്പർശിക്കുന്നത് പരമാവധി കുറയ്ക്കുക.

കടിച്ച പാമ്പിനെ തിരിച്ചറിയാൻ ശ്രമിക്കരുത്: പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. ഇത് വീണ്ടും കടിയേൽക്കാൻ സാധ്യതയുണ്ടാക്കും. പാമ്പിൻ്റെ ചിത്രം എടുക്കാൻ സാധിക്കുമെങ്കിൽ (സുരക്ഷിതമായി മാത്രം) അത് ഡോക്ടർക്ക് സഹായകമായേക്കാം, പക്ഷേ അതിന് മുൻഗണന നൽകരുത്.


student who was bitten by a snake in Wayanad died in hospital while undergoing treatment

Next TV

Related Stories
ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

Jul 18, 2025 09:04 PM

ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി...

Read More >>
കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 18, 2025 08:57 PM

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം ...

Read More >>
കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 07:49 PM

കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്...

Read More >>
അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

Jul 18, 2025 07:46 PM

അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍...

Read More >>
ദൈവത്തിന്റെ കരങ്ങളായി മാലാഖ.... ; കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ  സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

Jul 18, 2025 07:13 PM

ദൈവത്തിന്റെ കരങ്ങളായി മാലാഖ.... ; കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ്...

Read More >>
പാമ്പ് സർ എന്താ ഇവിടെ....? തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 18, 2025 06:51 PM

പാമ്പ് സർ എന്താ ഇവിടെ....? തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത്...

Read More >>
Top Stories










//Truevisionall