ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റു, അടുക്കളയിൽ പുക; വയനാട് മാനന്തവാടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ അപകടം

ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റു, അടുക്കളയിൽ പുക; വയനാട് മാനന്തവാടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ അപകടം
Jun 6, 2025 09:44 AM | By Jain Rosviya

മാനന്തവാടി: (truevisionnews.com) വയനാട് മാനന്തവാടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ഒഴിവായത് വൻ അപകടം. പയോട് ലക്ഷ്മിസദനില്‍ രാധാമണിയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ശബ്ദം കേട്ട് മകന്‍ അനില്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയിൽ പുക നിറഞ്ഞത് കണ്ടത്.

ഉടന്‍ അയല്‍വാസിയായ മാനന്തവാടി പ്രൊബേഷന്‍ എസ്‌ഐ രാം ലാലിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹമാണ് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത്.

പൊട്ടിത്തെറിയില്‍ മിക്‌സി, ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, സ്റ്റൗ, അടുക്കളയിലെ കബോര്‍ഡ് അടക്കമുള്ളവ പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്റെ വയറിംഗും ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിലെ വയര്‍ ഷോര്‍ട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.





refrigerator exploded Mananthavady Wayanad major accident avoided

Next TV

Related Stories
വയനാട് പാക്കേജ്; മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ഞ്ചുകോ​ടി അനുവദിച്ചു

Jun 6, 2025 09:49 AM

വയനാട് പാക്കേജ്; മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ഞ്ചുകോ​ടി അനുവദിച്ചു

മ​രി​യ​നാ​ട് എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ​യ​നാ​ട് പാ​ക്കേ​ജി​ലു​ള്‍പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി...

Read More >>
കണ്ണീർ ബാക്കിയാക്കി അവൾ മടങ്ങുന്നു;  ജീപ്പിടിച്ച് മരിച്ച ദിൽഷാനയുടെ സംസ്കാരം ഇന്ന്

Jun 1, 2025 05:55 AM

കണ്ണീർ ബാക്കിയാക്കി അവൾ മടങ്ങുന്നു; ജീപ്പിടിച്ച് മരിച്ച ദിൽഷാനയുടെ സംസ്കാരം ഇന്ന്

കമ്പളക്കാട് ജീപ്പ് ഇടിച്ച് മരിച്ച ദിൽഷയുടെ സംസ്കാരം...

Read More >>
Top Stories