പഠിച്ച കള്ളൻ...! സി സി ടി വി തുണികൊണ്ട് പുതച്ചുമൂടി; നാദാപുരം പുറമേരിയിലെ കവർച്ച; അന്വേഷണം ആരംഭിച്ച് പൊലീസ്

പഠിച്ച കള്ളൻ...! സി സി ടി വി തുണികൊണ്ട് പുതച്ചുമൂടി;  നാദാപുരം പുറമേരിയിലെ കവർച്ച; അന്വേഷണം ആരംഭിച്ച് പൊലീസ്
Jun 3, 2025 01:30 PM | By Susmitha Surendran

നാദാപുരം : (truevisionnews.com) പുറമേരിയിലെ വീട്ടിൽ നിന്നും 18 പവൻ സ്വർണ്ണാഭരണം കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ് .പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മുൻവശത്തെ ജനവാതിൽ കുത്തി തുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിന് അകത്ത് കടന്നത്.

സി സി ടി വി യിൽ കുടുങ്ങാതിരിക്കാൻ തുണി പുതച്ചാണ് മോഷ്ടാവ് എത്തിയത്. സി സി ടി വി ക്യാമറ തുണി ഉപയോഗിച്ച് മറച്ചു. മേശയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരം മുറിച്ച് എടുക്കുകയും ചെയ്തതായാണ് പരാതി .

പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകന്‍ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഇതോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. നാദാപുരം ഇൻസ്പെക്ടർ ശ്യാം രാജിന്‍റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

Nadapuram police launched investigation theft 18 gold jewelry from house purameri

Next TV

Related Stories
രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

Jun 5, 2025 11:59 AM

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച്...

Read More >>
ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ

Jun 5, 2025 11:42 AM

ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ

ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ...

Read More >>
പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Jun 5, 2025 11:14 AM

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍...

Read More >>
Top Stories










Entertainment News