അതിദാരുണം; കാസര്‍ഗോഡ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളുടെ നില ഗുരുതരം

അതിദാരുണം; കാസര്‍ഗോഡ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളുടെ നില ഗുരുതരം
May 22, 2025 06:23 PM | By VIPIN P V

കാസര്‍ഗോഡ്: ( www.truevisionnews.com ) കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അൻവറിൻ്റെ സഹോദരൻ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നേമുക്കാലോടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളത്തിലാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. രണ്ടാൾ പൊക്കത്തിൽ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.

കുട്ടികൾക്ക് നീന്തൽ അറിയുമായിരുന്നില്ല. കുളത്തിൽ വീണ ചെരുപ്പ് എടുക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് കരുതുന്നത്. 2 പേരെ രക്ഷപ്പെടുത്താൻ സമയം എടുത്തുവെന്ന് നാട്ടുകാർ പറയുന്നു. 2 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Two students drowned while bathing Kasaragode church pond one critical condition

Next TV

Related Stories
മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം

May 22, 2025 08:22 AM

മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം

മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന്...

Read More >>
ഉപ്പളയിലെ ആംബുലൻസ് അപകടം; പരിക്കേറ്റ കണ്ണൂർ സ്വദേശിനി മരിച്ചു

May 20, 2025 10:48 PM

ഉപ്പളയിലെ ആംബുലൻസ് അപകടം; പരിക്കേറ്റ കണ്ണൂർ സ്വദേശിനി മരിച്ചു

ഉപ്പളയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച്...

Read More >>
സൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടെ ആറ് വയസുകാരന്റെ കാൽ ചെയിനിൽ കുടുങ്ങി; ഒടുവിൽ  രക്ഷകരായി ഫയര്‍ഫോഴ്സ്

May 19, 2025 09:02 PM

സൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടെ ആറ് വയസുകാരന്റെ കാൽ ചെയിനിൽ കുടുങ്ങി; ഒടുവിൽ രക്ഷകരായി ഫയര്‍ഫോഴ്സ്

സൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടയിൽ കാൽ കുടുങ്ങിയ ആറ് വയസുകാരന് രക്ഷകരായി...

Read More >>
അതിദാരുണം; ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു

May 18, 2025 12:34 PM

അതിദാരുണം; ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു

കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗർഭിണിക്ക്...

Read More >>
Top Stories

Entertainment News