(truevisionnews.com) എല്ലാ വര്‍ഷവും കാന്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള റെഡ് കാര്‍പറ്റില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറാറുണ്ട്. ഇത്തരത്തില്‍ നടിയും മോഡലുമായ രുചി ഗുജ്ജറും കാനില്‍ ശ്രദ്ധ നേടി. എന്നാല്‍ തന്റെ ഔട്ട്ഫിറ്റായിരുന്നില്ല രുചിയെ ശ്രദ്ധാകേന്ദ്രമാക്കിയത്, അവര്‍ ധരിച്ച മാലയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള പെന്റന്റുകളുള്ള മാലയാണ് അവര്‍ ധരിച്ചിരുന്നത്. ഇത് വെറുമൊരു ആഭരണം മാത്രമല്ലെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയോടുള്ള ആദരമാണെന്നും അവര്‍ പ്രതികരിച്ചു.
പരമ്പരാഗത രാജസ്ഥാനി ഡിസൈനിലുണ്ടാക്കിയ ഈ മാല ട്രഡീഷണും മോഡേണും കൂടിച്ചേര്‍ന്ന ഒന്നാണ്. ഇതിനൊപ്പം രാജസ്ഥാന്റെ സംസ്‌കാരത്തിന് അടുത്തുനില്‍ക്കുന്ന ഗോള്‍ഡന്‍ ലെഹങ്കയാണ് അവര്‍ ധരിച്ചത്. സങ്കീര്‍ണമായ എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത ഈ ലെഹങ്കയില്‍ നിറയെ മിറര്‍ വര്‍ക്കുമുണ്ടായിരുന്നു. ഡിസൈനര്‍ രൂപ ശര്‍മയാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. സര്‍ദോസി അലങ്കാരങ്ങളോട് കൂടിയ ബന്ദാനി ദുപ്പട്ടയാണ് ലെഹങ്കയെ കൂടുതല്‍ ഭംഗിയുള്ളതാക്കിയത്.
.gif)
മുന്‍ മിസ് ഹരിയാനയായ രുചി മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പുര്‍ മഹാറാണി കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. ബോളിവുഡില്‍ അവസരം തേടി അവര്‍ പഠനത്തിനുശേഷം രാജസ്ഥാനില്‍നിന്ന് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. ഗുജ്ജര്‍ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ ഇത്തരമൊരു പ്രൊഫഷന്‍ തിരഞ്ഞെടുത്തപ്പോള്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ടെന്നും രുചി വ്യക്തമാക്കുന്നു.
https://www.instagram.com/p/DJ3-wbxP1Z8/?utm_source=ig_web_button_share_sheet
ruchigujjar viral pm modi necklace 2025cannes fashion
