May 21, 2025 12:51 PM

തിരുവനന്തപുരം : ( www.truevisionnews.com ) കോഴിക്കോട് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച എ പ്രദീപ് കുമാർ പത്ത് വർഷം തികയ്ക്കുന്ന സർക്കാരിനൊപ്പം ചേർന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ  മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എ പ്രദീപ് കുമാർ ചുമതലയേറ്റത്.

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി പോയ ഒഴിവിലാണ് എ പ്രദീപ് കുമാറിന്റെ നിയമനം. സർക്കാരിന്റെ അവസാന വർഷത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദീപ്കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് തവണ എംഎല്‍എയായി. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം പദ്ധതി നോര്‍ത്ത് മണ്ഡലത്തിലെ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റിയ പദ്ധതികളിൽ ഒന്നാണ്.

Pradeep Kumar takes charge Chief Minister Private Secretary complete ten years excellence

Next TV

Top Stories