ആശങ്ക നിറഞ്ഞ മണിക്കൂറുകൾ; കോഴിക്കോട് സ്റ്റാന്റിൽ കത്തി അമർന്നത് 75 കോടിയുടെ വസ്തുക്കൾ, വിദഗ്ധ സമിതി പരിശോധന ഇന്ന്

ആശങ്ക നിറഞ്ഞ മണിക്കൂറുകൾ; കോഴിക്കോട് സ്റ്റാന്റിൽ കത്തി അമർന്നത് 75 കോടിയുടെ വസ്തുക്കൾ, വിദഗ്ധ സമിതി പരിശോധന ഇന്ന്
May 19, 2025 08:59 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) നഗരമധ്യത്തിലെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൻതീപിടിത്തത്തിൽ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. തീപിടിത്തത്തിൽ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.

സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്‍റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയര്‍ അറിയിച്ചു.

കോഴിക്കോട് പുതിയ സ്റ്റാൻഡിനു പരിസരത്തെ കെട്ടിടം പൊലീസ് കാവലിൽ. തീയണച്ച ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ഈ കെട്ടിടവും പരിസരവും കയറു കെട്ടിയും ബാരിക്കേഡ് വച്ചും പൊലീസ് സുരക്ഷിതമാക്കിയത്. 

സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിൽ നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷ് ഉൾപ്പെടെ 50 അംഗ പൊലീസാണ് ഇവിടെ കാവൽ നിൽക്കുന്നത്. ഒപ്പം ചെമ്മങ്ങാട് പൊലീസ് സംഘവും സുരക്ഷയ്ക്കായി രംഗത്തുണ്ട്.

സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അഗ്നിശമന സേന എത്താന്‍ വൈകിയോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച തീപിടിത്തം അഞ്ച് മണിക്കൂർ പരിശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നടക്കം അഗ്നിരക്ഷാ യൂനിറ്റ് സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു ഗോഡൗണും കത്തിനശിച്ചു.

expert committee inspection today kozhikode busstand fire

Next TV

Related Stories
'നടപടിയിൽ സന്തോഷം, പക്ഷെ ഇനിയും പൊലീസുകാരുണ്ട്; വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞു' - ബിന്ദു

May 19, 2025 02:22 PM

'നടപടിയിൽ സന്തോഷം, പക്ഷെ ഇനിയും പൊലീസുകാരുണ്ട്; വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞു' - ബിന്ദു

പൊലീസ് സ്റ്റേഷനിൽ ദളിത് യുവതിയെ മാനസിക പീഡനത്തിനിരയാക്കിയ സംഭവം...

Read More >>
മറന്നോ? നാളെയാണ് അവസാന ദിനം! പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ അഞ്ച് മണി വരെ

May 19, 2025 01:43 PM

മറന്നോ? നാളെയാണ് അവസാന ദിനം! പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ അഞ്ച് മണി വരെ

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ അഞ്ച് മണി...

Read More >>
മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

May 19, 2025 01:38 PM

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച...

Read More >>
Top Stories