ബെംഗളൂരു: ( www.truevisionnews.com ) ബെംഗളൂരില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു. മഹാദേവപുരയിലാണ് ദാരുണമായ സംഭവം നടന്നത്. മഹാദേവപുരം സ്വദേശിയായ ശശികലയാണ് മരിച്ചത്. 35 വയസായിരുന്നു പ്രായം. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല.

ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ശശികലയുടെ ശരീരത്തിലേക്ക് മതില്‍ ഇടിഞ്ഞു വീഴുന്നത്. രാത്രി പെയ്ത മഴയില്‍ കുതിര്‍ന്ന് നില്‍ക്കുകയായിരുന്ന മതില്‍ പെട്ടന്ന് തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച ശശികല.
Woman dies tragically after wall collapses during heavy rain
