പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്

പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്
May 18, 2025 07:52 AM | By VIPIN P V

ശ്രീനഗർ: ( www.truevisionnews.com ) ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്. ജവാനെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് സേന വ്യക്തമാക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തായാണ് ശനിയാഴ്ച കുഴിബോംബ് പൊട്ടിത്തെറിച്ചത്.

ഉച്ച കഴിഞ്ഞ് ദിഗ്വാർ മേഖലയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. നുഴഞ്ഞ് കയറ്റം തടയാനുള്ള ശ്രമത്തിനിറെ ഭാഗമായി സ്ഥാപിച്ച മൈനുകളിലൊന്ന് ശക്തമായ മഴയിൽ സ്ഥാനം മാറിയെത്തിയത് പൊട്ടിത്തെറിച്ചതാണ് നിലവിലെ അപകടമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം സാംബ ജില്ലയിൽ പൊട്ടാതെ കിടന്ന മോട്ടാർ ഷെൽ ബോംബ് ഡിസ്പോസൽ സ്ക്വാഡ് നിർവീര്യമാക്കി. പൊട്ടാതെ കിടന്ന ഷെല്ലിനേക്കുറിച്ച് നാട്ടുകാരാണ് ബോംബ് സ്ക്വാഡിന് വിവരം നൽകിയത്. നിയന്ത്രണയ രേഖയ്ക്ക് സമീപത്തും സമീപ ഗ്രാമങ്ങളിലുമായി നിരവധി സ്ഫോടക വസ്തുക്കളാണ് സൈന്യം നിർവീര്യമാക്കിയത്. മെയ് 10 ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ പലയിടത്ത് നിന്നാണ് ഷെല്ലുകൾ അടക്കമുള്ള സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നത്.


Jawan injured landmine explosion Poonch

Next TV

Related Stories
Top Stories