കൊച്ചുമകന്റെ വേർപാട് താങ്ങാനാവാതെ....; മിഥുന്റെ അച്ഛമ്മയ്ക്ക് ശാരീരിക അസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചുമകന്റെ വേർപാട് താങ്ങാനാവാതെ....; മിഥുന്റെ അച്ഛമ്മയ്ക്ക് ശാരീരിക അസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Jul 19, 2025 12:28 PM | By Athira V

കൊല്ലം: ( www.truevisionnews.com ) കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തു‌ടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

അതേസമയം, അവസനമായി മിഥുൻ ആ വിദ്യാലയ മുറ്റത്തേക്ക് എത്തി. എന്നും സ്നേഹത്തോടെ കളിചിരികൾ നിറഞ്ഞ ആ മുഖം ഇന്ന് ഒരു നിശ്ചലശരീരമായി പ്രിയപ്പെട്ടവർക്കിടയിൽ എത്തി. കണ്ണീർ കടലായി ഉറ്റവർ മിഥുനിന് ചുറ്റും ഉണ്ടെങ്കിലും അവരെ കാണാതെ ചേതനയറ്റ് അവർക്ക് മുന്നിൽ അവൻ എത്തി.

കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നല്കാൻ നാട്. പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും.

നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാൻ എത്തിയിരിക്കുന്നത്. സ്കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുർക്കിയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിൻറെ അകമ്പടിയിൽ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.

ഇളയ കുട്ടി സുജിനെ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സുജ വിമാനത്താവളത്തിന് പുറത്തെത്തി. ആശ്വസിപ്പിക്കാനാകാതെ കൂടിനിന്നവരും തേങ്ങി. സഹോദരിയുടെ തോളിൽ തൂങ്ങി കാറിലേക്ക് കയറുമ്പോൾ ആ അമ്മ തന്റെ കുഞ്ഞിനെ വിളിച്ച് തേങ്ങുകയായിരുന്നു. തിരിച്ചുവരവിൽ സന്തോഷത്തോടെ വിമാനമിറങ്ങി മക്കളെ കെട്ടിപ്പിടിച്ച് മുത്തംനൽകേണ്ടിയിരുന്ന അമ്മ തകർന്ന മനസുമായാണ് നാട്ടിലെത്തിയത്. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാശ്ലേഷിക്കാൻ മിഥുൻ ഇല്ല. മോർച്ചറിയിൽ തണുത്തുവിറച്ച് അവൻ അമ്മയേയും കാത്തു കിടപ്പുണ്ട്, അന്ത്യചുംബനത്തിനായി.

അതേസമയം, മിഥുന്റെ മരണത്തിൽ കെഎസ്ഇബി നടപടി വൈകുമെന്നാണ് വിവരം. സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും നടപടി. മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റാണ് മിഥുൻ മരിച്ചത്.

Mithun's father and mother are physically unwell and admitted to the hospital.

Next TV

Related Stories
'മദ്രസയും സ്‌പെഷ്യൽ ക്ലാസുകളും നാളെയില്ല ...' ; ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍

Jul 19, 2025 06:06 PM

'മദ്രസയും സ്‌പെഷ്യൽ ക്ലാസുകളും നാളെയില്ല ...' ; ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍

ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട്...

Read More >>
മരിച്ചത് കുറ്റ്യാടി സ്വദേശി; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ് അപകടം; യുവാവിന്റെ മരണം പിൻചക്രം തലയിലൂടെ കയറി

Jul 19, 2025 05:45 PM

മരിച്ചത് കുറ്റ്യാടി സ്വദേശി; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ് അപകടം; യുവാവിന്റെ മരണം പിൻചക്രം തലയിലൂടെ കയറി

മരിച്ചത് കുറ്റ്യാടി സ്വദേശി; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ് അപകടം; യുവാവിന്റെ മരണം പിൻചക്രം തലയിലൂടെ...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ്  സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Jul 19, 2025 04:50 PM

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

Jul 19, 2025 04:50 PM

മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി....

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

Jul 19, 2025 04:23 PM

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും...

Read More >>
സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

Jul 19, 2025 04:15 PM

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി...

Read More >>
Top Stories

//Truevisionall